ചലച്ചിത്രം

'അമ്മ'യില്‍ പൊട്ടിത്തെറി ; മോഹന്‍ലാലും ഇടവേള ബാബുവും രാജിക്കൊരുങ്ങുന്നു? 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനം ഇടവേള ബാബുവും ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിവാദങ്ങളില്‍ മനം മടുത്താണ് ഇവര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധരാവുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമ്മയില്‍ നിന്നും രാജി വച്ചതാണ്, തന്നെ പുറത്താക്കിയതല്ലെന്ന് വ്യക്തമാക്കി രാജിക്കത്ത് ഇന്നലെ ദിലീപ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെയാണ് ഈ തീരുമാനം. ദിലീപിനോട് രാജി ആവശ്യപ്പെട്ടിരുന്നു, സംഘടനയില്‍ ഇപ്പോള്‍ ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. 

 ഇന്നസെന്റ് എംപി അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് മോഹന്‍ലാല്‍ പദവിയിലേക്ക് എത്തുന്നത്. ഡബ്ല്യുസിസി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നതും അമ്മയിലെ പ്രശ്‌നങ്ങള്‍ വ്യക്തിപരമായ ആരോപണങ്ങളിലേക്ക് എത്തുന്നതിലും അദ്ദേഹം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

പതിനെട്ട് വര്‍ഷം ജനറല്‍ സെക്രട്ടറിയായിരുന്ന ശേഷമാണ് ഇടവേള ബാബുവും രാജിക്കൊരുങ്ങുന്നത്. മീ ടൂ വെളിപ്പെടുത്തലില്‍ താന്‍ നല്‍കിയ പരാതി സെക്രട്ടറി ഇടപെട്ട് ഒതുക്കാന്‍ ശ്രമിച്ചുവെന്ന് നടി ദേവിക വെളിപ്പെടുത്തിയതോടെയാണ് ഇടവേള ബാബുവും സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. നവംബര്‍  24 ന് ചേരുന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇരുവരുടെയും രാജിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്