ചലച്ചിത്രം

മീടൂ വെളിപ്പെടുത്തലുമായി അമല പോള്‍; 'ആ സംവിധായകനില്‍ നിന്ന് എനിക്കും മോശം അനുഭവമുണ്ടായി'

സമകാലിക മലയാളം ഡെസ്ക്

മീടൂ വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നായിക അമല പോള്‍ രംഗത്ത്. തമിഴിലെ പ്രമുഖ സംവിധായകന്‍ സുസി ഗണേശനില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. നടിയും സംവിധായകയുമായ ലീന മണിമേഖല സംവിധായകന് എതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ടാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്. 

സൂസി ഗണേശന്‍ സംവിധാനം ചെയ്ത തിരുട്ടുപയലേ 2 ന്റെ ഷൂട്ടിങ് സെറ്റിലാണ് അതിക്രമം നേരിടേണ്ടി വന്നത്. പ്രധാന നായികയായിരുന്നിട്ടും തന്നോട് ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെയും അശ്ലീല ചുവയോടെയും സംസാരിച്ചെന്നാണ് അമല പറയുന്നത്. കൂടാതെ ആവശ്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും വേറെ അര്‍ത്ഥം വെച്ചുള്ള ഓഫറുകള്‍ നല്‍കുകയും ചെയ്തു. ഇത് മാനസികമായി തന്നെ തളര്‍ത്തിയെന്നും അമല പറഞ്ഞു. അതുകൊണ്ട് ലീന പറയുന്ന കാര്യങ്ങള്‍ തനിക്ക് മനസിലാകുമെന്നാണ് അമല കൂട്ടിച്ചേര്‍ത്തു.  

'പൊതുസമൂഹത്തിന് മുന്നില്‍ ഇതു തുറന്നുപറയാന്‍ കാണിച്ച അവളുടെ ചങ്കൂറ്റത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ളവര്‍ സ്വന്തം ഭാര്യയെയും മക്കളെയും ഒരു രീതിയിലും അയാളുടെ തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നു. അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഏത് സാഹചര്യം വന്നാലും അവര്‍ വിട്ടുകളയില്ല. നമ്മുടെ യഥാര്‍ത്ഥ കഴിവുകള്‍ പുറത്തുകാണിക്കാന്‍ കഴിയാതെ വരുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്.' അമല പോള്‍ കുറിച്ചു. 

മീടൂവിലൂടെ ഇത്തരം അതിക്രമങ്ങള്‍ കുറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. ഇതിനെതിരേ ഗവണ്‍മെന്റ് ശക്തമായ നടപടിയെടുക്കണമെന്നും അമല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് സൂസിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ച് ലിന രംഗത്തെത്തി. കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെന്നാണ് അവര്‍ പറയുന്നത്. ലീനയുടെ ആരോപണങ്ങള്‍ ഇയാള്‍ തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക