ചലച്ചിത്രം

എം.ടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല; രണ്ടാമൂഴം 2020ഓടെ പൂർത്തീകരിക്കുമെന്ന് നിർമാതാവ്   

സമകാലിക മലയാളം ഡെസ്ക്

ഹാഭാരതകഥ സിനിമയാക്കാൻ എം.ടി വാസുദേവൻ നായരുടെ തിരക്കഥ തന്നെ വേണമെന്നു നിർബന്ധമില്ലെന്ന് ചിത്രത്തിന്റെ നിർമാതാവ് ബി ആർ ഷെട്ടി. എം.ടി ഇക്കാര്യത്തിൽ വിട്ടുവീഴ്ച നടത്തുമെന്നു കരുതുന്നെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. 

മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് താൻ ചിത്രം നിർമ്മിക്കാൻ സമ്മതിച്ചതെന്നും വിവാദങ്ങളിൽ ഇടപെടാനില്ലെന്നും ഷെട്ടി പറഞ്ഞു. ചിത്രീകരണം വൈകുന്നെന്നാരോപിച്ച് രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഷെട്ടിയുടെ പ്രതികരണം. 2020ഓടെ ചിത്രം പൂർത്തീകരിക്കുമെന്നും മൂന്നു മണിക്കൂർ വീതമുള്ള രണ്ടു ഘട്ടങ്ങളായാണ് സിനിമ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ