ചലച്ചിത്രം

"ഒന്നു സംഭവിച്ചിട്ടില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു": മീ ടൂ വെളിപ്പെടുത്തലുമായി ആലിയ ഭട്ടിന്റെ അമ്മ 

സമകാലിക മലയാളം ഡെസ്ക്

മീ ടൂ കാമ്പയിനിംഗില്‍ വെളിപ്പെടുത്തലുമായി നടിയും സംവിധായികയുമായ സോണി റസ്ദാന്‍. ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിന്റെ ഭാര്യയും നടി ആലിയ ഭട്ടിന്റെ അമ്മയുമാണ് സോണി റസ്ദാന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അവർ പങ്കുവെച്ചത്. 

ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ തനിക്ക് നേരെ മാനഭംഗശ്രമം ഉണ്ടായെന്നാണ് സോണിയുടെ വെളിപ്പെടുത്തൽ. ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് തന്നെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് സോണി പറഞ്ഞു. ആർക്കെതിരെയാണ് ആരോപണം എന്ന് വെളിപ്പെടുത്താതെയാണ് തുറന്നുപറച്ചിൽ. അയാളുടെ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആ കുടുംബത്തിനുണ്ടാകുന്ന നാണക്കേടിനെ കുറിച്ചോര്‍ത്താണ് അന്ന് ഇക്കാര്യം തുറന്ന് പറയാതിരുന്നതെന്നും അവർ പറഞ്ഞു.  

തനിക്ക്  ഒന്നു സംഭവിച്ചിട്ടില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ചെയ്തതെന്ന് സോണി പറയുന്നു. ആ സംഭവത്തിനു ശേഷം ഒരിക്കല്‍ പോലും അയാളുമായി സംസാരിച്ചിട്ടില്ലെന്നും ഇന്നത്തെ സാഹചര്യത്തിലാണ് അത്തരത്തിലുള്ള സംഭവം നടക്കുന്നതെങ്കില്‍ തീര്‍ച്ചയായും തുറന്നുപറയുമായിരുന്നെന്നും സോണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം