ചലച്ചിത്രം

കാത്തിരിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരും; പ്രിയങ്ക ചോപ്രയും നിക് ജൊനാസും ഉടന്‍ വിവാഹിതരാകില്ല 

സമകാലിക മലയാളം ഡെസ്ക്

മുംബൈ;ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിന്റേയും വിവാഹം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിക്കിന്റെ വീട്ടുകാര്‍ ഇന്ത്യ സന്ദര്‍ശിക്കുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്തതോടെ ഈ  വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എല്ലാ താരവിവാഹം കാണാനിരിക്കുന്നവര്‍ നിരാശരാകേണ്ടിവരും. ഇരുവരുടേയും വിവാഹം ഉടനുണ്ടാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹോളിവുഡ് ടാബ്ലോയ്ഡുകളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 

ഇരുവരും അവര്‍ ഏറ്റെടുത്ത ജോലികള്‍ തീര്‍ക്കാനുള്ള തിരക്കിലാണ്. അതെല്ലാം കഴിഞ്ഞ ശേഷം അടുത്ത വര്‍ഷം മാത്രമേ വിവാഹമുണ്ടാകൂ എന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. നവംബര്‍ 29 ന് ഇരുവരും സുഹൃത്തുക്കള്‍ക്കായി ഒരു സംഗീത വിരുന്ന ഒരുക്കുന്നുണ്ട്. അതില്‍ വിവാഹത്തെക്കുറിച്ച് സൂചനയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 

വിവാഹത്തിന്റെ പേരില്‍ സല്‍മാന്‍ ഖാനുമായി ഒന്നിച്ചുണ്ടായിരുന്ന ഒരു ചിത്രവും പ്രിയങ്ക ഒഴിവാക്കിയിരുന്നു. കൂടാതെ കുട്ടികളെക്കുറിച്ചുള്ള സ്വപ്‌നങ്ങളും താരം പങ്കുവെച്ചതോടെ വിവാഹവാര്‍ത്തകള്‍ ശക്തമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു