ചലച്ചിത്രം

ഫോട്ടോ എടുക്കാന്‍ ഫോണ്‍ എടുത്താല്‍ അവന്‍ അപ്പോള്‍ പിന്നാമ്പുറം കാണിക്കും; പരാതിയുമായി പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ വരെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ കക്ഷിയാണ് നടന്‍ പൃഥ്വിരാജ്. പക്ഷേ ഇതൊന്നും പറഞ്ഞാല്‍ ലോയിഡിന് മനസിലാവില്ല. അവന്‍ ഇപ്പോഴും പൃഥ്വിരാജിന്റെ ക്യാമറയോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. പറയുന്നത് പൃഥ്വിരാജിന്റെ പ്രീയപ്പെട്ട നായയെക്കുറിച്ചാണ്. ഫോട്ടോ എടുക്കാന്‍ ലോയിഡ് പോസ് ചെയ്യുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അതിന് തെളിവായി പുറംതിരിഞ്ഞ് നില്‍ക്കുന്ന ലോയിഡിന്റെ ചിത്രവും താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ പട്ടിയുടെ ഫോട്ടോ എടുക്കാനുള്ള താല്‍പ്പര്യമില്ലായ്മയെക്കുറിച്ച് പൃഥ്വിരാജ് തുറന്നു പറഞ്ഞത്. ഇവനാണ് ലോയിഡ്, ഇവന്റെ ഫോട്ടോ എടുക്കാന്‍ ഞാന്‍ എപ്പോള്‍ ഫോണ്‍ എടുത്താലും ഇവന്‍ തിരിഞ്ഞ് പിന്‍ഭാഗം കാണിക്കും. പുറകുവശമാണ് ഭംഗി എന്ന് അവന്‍ ചിന്തിക്കുന്നുണ്ടാകും. ഞാനും അത് സമ്മതിക്കേണ്ടി വരുമോ പൃഥ്വിരാജ് കുറിച്ചു. 

എന്തായാലും പൃഥ്വിരാജിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. രസകരമായ കമന്റുകള്‍ നിറയുകയാണ് പോസ്റ്റിന് താഴെ. കേസ് കൊടുക്കണം പിള്ളേച്ച എന്നാണ് ഒരു ആരാധകന്റെ കമന്റ്. ലോയിഡിന്റെ വാലിനെക്കുറിച്ചും കമന്റുകളുണ്ട്. കുഴലില്‍ ഇട്ടതുകൊണ്ടാണോ നിവര്‍ന്നിരിക്കുന്നത് എന്നാണ് ഒരാളുടെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്