ചലച്ചിത്രം

'ഞാന്‍ മദ്യപിക്കും പുകവലിക്കും എന്നുവെച്ച് മോശം അമ്മയാകുമോ?' ; മദ്യഗ്ലാസുമായി നില്‍ക്കുന്ന ഫോട്ടോ കണ്ട് ഉപദേശിക്കാന്‍ വന്നവര്‍ക്ക് മറുപടിയുമായി ശ്വേത

സമകാലിക മലയാളം ഡെസ്ക്

കൈയില്‍ മദ്യം നിറച്ച ഗ്ലാസുമായിരിക്കുന്ന ചിത്രം കണ്ടതോടെ ഉറപ്പിച്ചു, അവര്‍ മോശം അമ്മയായിരിക്കുമെന്ന്. പിന്നെ തെറിവിളിയും ഉപദേശവും കൊണ്ട് നിറഞ്ഞു. ടെലിവിഷന്‍ താരവും മോഡലുമായ ശ്വേത സാല്‍വെയാണ് ഒരു ഫോട്ടോയുടെ പേരില്‍ രൂക്ഷമായ ആക്രമണത്തിന് ഇരയായത്. ഇത്തരം സ്വഭാവത്തിലൂടെ സ്വന്തം മകള്‍ക്ക് മോശം ഉദാഹരണമാകുമെന്നാണ് പലരും പറഞ്ഞത്. 

എന്നാല്‍ ഒരു ചിത്രം കണ്ട് തന്നെ മോശം അമ്മയായി ചിത്രീകരിച്ചവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നും എന്നാല്‍ ഇതിന്റെ പേരില്‍ താന്‍ എന്ന വ്യക്തിയെ ജഡ്ജ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നുമാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറഞ്ഞത്. ഒരു കൈയില്‍ എരിയുന്ന സിഗററ്റും മറ്റൊരു കൈയില്‍ മദ്യത്തിന്റെ ഗ്ലാസുമായി ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'ഞാന്‍ കുടിക്കും വലിക്കും, ഞാന്‍ ഇങ്ങനെയാണ്. എന്നുവെച്ച് ഇത് ഞാന്‍ എന്ന വ്യക്തിയേയോ അമ്മയേയോ ജഡ്ജ് ചെയ്യാനുള്ള കാരണമല്ല. ഇതെല്ലാം ചെയ്യുന്ന മറ്റുള്ളവരെ ഞാന്‍ ചോദ്യം ചെയ്യുന്നില്ലല്ലോ. അപ്പോള്‍ അതേ ബഹുമാനം ഞാന്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു. വലിക്കുകയും കുടിക്കുകയും ചെയ്യുന്നവര്‍ മോശം വ്യക്തിയും അമ്മയും ആവുന്നത് എങ്ങനെയാണ്. ഞാന്‍ തൊഴില്‍ ചെയ്യാതെ ഇരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്റെ കുഞ്ഞിനെ നോക്കാതെയിരിക്കുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ ഒരുപാട് ജോലി ചെയ്യുന്നുണ്ട്. ഞാനൊരു അഭിനയത്രിയാണ്, ഡാന്‍സറാണ്, സംരംഭകയാണ്. രാജ്യത്തെ രണ്ട് പ്രമുഖ നഗരങ്ങളില്‍ വിജയകരമായിട്ടാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ സംസാരം ആക്രമണോത്സുകമാണെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ ഒരിക്കലുമെന്റെ കഴിവുകളെ ചോദ്യം ചെയ്യുകയോ ഞാനെന്റെ കുഞ്ഞിന് മോശം ഉദാഹരണമാണ് നല്‍കുന്നതെന്നോ പറയരുത്' ശ്വേത കുറിച്ചു. 

ഗോവയിലെ അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ശ്വേതയ്ക്ക് നേരെ ആക്രമണമുണ്ടായത്. 2012 ലാണ് ഹെര്‍മിത് സേതിയുമായി ശ്വേത വിവാഹം കഴിക്കുന്നുത്. ഇരുവര്‍ക്കും രണ്ട് വയസുള്ള മകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു