ചലച്ചിത്രം

നമ്പി നാരായണന്റെ കഥ പറയുന്ന റോക്കട്രി: ദി നമ്പി എഫക്ടുമായി മാധവൻ എത്തുന്നു; സിനിമയുടെ ടൈറ്റിൽ റിലീസ് വീഡിയോ കാണാം 

സമകാലിക മലയാളം ഡെസ്ക്

എസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ പേര് പുറത്തുവിട്ടു. റോക്കട്രി: ദി നമ്പി എഫക്ട് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ  നമ്പി നാരായണനായി അഭിനയിക്കുന്ന നടൻ മാധവനാണ് സിനിമയുടെ പേര് പുറത്തുവിട്ടത്. നമ്പി നാരായണന്‍ തന്നെ രചിച്ച 'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐഎസ്ആര്‍ഒ സ്പൈ കേസ്'  എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 

ഐഎസ്ആര്‍ഒ ചാരക്കേസില്‍  നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധി വരുന്നതിനും മുന്‍പേ ചിത്രം പ്രഖ്യാപിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

"ഈ ലോകത്ത് എത്രയോ വ്യക്തികളുടെ കഥകളുണ്ട്. അതിൽ ചില കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം, ചിലത് കേട്ടിട്ടുണ്ടാകില്ല. എന്നാൽ ചില കഥകൾ കേൾക്കാതിരുന്നാൽ രാജ്യത്തെക്കുറിച്ച് വളരെ കുറച്ച് അറിവ് മാത്രമേ നിങ്ങൾക്കൊള്ളു എന്നാണ് അതിനർത്ഥം. അത്തരത്തിൽ ഒരു കഥയാണ് നമ്പി നാരായണന്റേത്. അദ്ദേഹത്തിന്റെ കഥ നിങ്ങള്‍ കേട്ടാല്‍, ആ നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞാല്‍, നിങ്ങള്‍ക്ക് നിശബ്ദനാവാന്‍ കഴിയില്ല. റോക്കട്രി: ദി നമ്പി ഇഫക്ട്. അറിയുമെന്ന് കരുതുന്നവർക്കും ഇതൊരു തിരിച്ചറിവായിരിക്കും. ഒക്ടോബര്‍ 31രാവിലെ 11.33ന് ടീസറെത്തും", ചിത്രത്തിന്റെ പേര് പുറത്തുവിട്ടുകൊണ്ടുള്ള വീഡിയേ‌ായിലെ മാധവന്റെ വാക്കുകൾ ഇങ്ങനെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍