ചലച്ചിത്രം

'വേദനയുണ്ടാക്കുന്ന ദുഷിച്ച കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു'; അക്കാദമിയെ നയിക്കാനുള്ള കഴിവ് കെപിഎസി ലളിതയ്ക്കില്ലെന്ന് കലാമണ്ഡലം ഗോപി

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍:  കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്നുകൊണ്ട് കെപിഎസി ലളിത താരസംഘടനയ്ക്ക് വേണ്ടി നടത്തിയ പത്ര സമ്മേളനം തെറ്റായിരുന്നുവെന്ന് കഥകളി ആചാര്യനും മുന്‍ അക്കാദമി അംഗവുമായിരുന്ന കലാമണ്ഡലം ഗോപിയാശാന്‍.

സിനിമാ നടിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളുടെ മനസ്സില്‍ കൊള്ളുന്ന വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ചെയര്‍പേഴ്‌സണ്‍ സൂക്ഷിക്കണമായിരുന്നു. വേദനയുണ്ടാക്കുന്ന ദുഷിച്ച കാര്യങ്ങള്‍ അവര്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് അവര്‍ക്കുണ്ടെന്ന് തോന്നിയിട്ടില്ല. സെക്രട്ടറി പറയുന്നത് അതുപോലെ തന്നെ വിശ്വസിക്കുന്നുവെന്നേയുള്ളു. അത്ര കഴിവേ അവര്‍ക്കുള്ളൂവെന്നും ഗോപിയാശാന്‍ വിമര്‍ശനം ഉന്നയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''