ചലച്ചിത്രം

ഗോസിപ്പ് പറയുന്നതല്ല മാധ്യമപ്രവര്‍ത്തനം; അനാവശ്യമായി വേട്ടയാടുന്നുവെന്ന് നമിതാ പ്രമോദ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സിനിമാരംഗത്തെ ചില പ്രശ്‌നങ്ങളില്‍ തന്നെ അനാവശ്യമായി മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് നമിത പ്രമോദ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വ്യാജ വാര്‍ത്തകള്‍ തന്നെ വളരെയേറെ വിഷമിപ്പിച്ചുവെന്ന് നമിത പ്രതികരിച്ചത്.  ഗോസിപ്പ് പറയുന്ന ലാഘവത്തോടെ ഒരു കേസിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും നമിത തുറന്നടിച്ചു. 

ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് മാദ്ധ്യമങ്ങളാണ്. അവര്‍ക്ക് തീര്‍ച്ചയായും നീതി ബോധം വേണം. ഒരാളെ കുറിച്ച് വാര്‍ത്ത കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെ കുറിച്ച് അന്വേഷിക്കണമെന്നും നമിത പറഞ്ഞു.ഗോസിപ്പ് പറയുന്ന ലാഘവത്തോടെ ഒരു കേസിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നത് ശരിയല്ല. ആദ്യമൊക്കെ ടെന്‍ഷനുണ്ടായിരുന്നു. ഈശ്വരാ എന്തിനാ എന്നെ ഇതിലേക്കൊക്കെ വലിച്ചിഴയ്ക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷേ എന്റെ കുടുംബവും ബന്ധുക്കളും തന്ന പിന്തുണ വലുതാണ്.നമിത പറഞ്ഞു 

മുന്‍പ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെ മലയാളത്തിലെ ഒരു യുവനടിയുടെ അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ദീലിപുമായി അടുത്ത ബന്ധമുളള ഈ നടി ദിലീപിനൊപ്പം ചുരുക്കം ചില സിനിമകളില്‍ അഭിനയിച്ചിരുന്നു എന്നായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെയായിരുന്നു ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. 'പുതിയ തീരങ്ങള്‍' എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നമിത ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന  'പ്രൊഫസര്‍ ഡിങ്കനു'ള്‍പ്പടെ അഞ്ച് ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി വേഷമിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ