ചലച്ചിത്രം

ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടെ മോശം പെരുമാറ്റം; പൊട്ടിത്തെറിച്ച് ദുല്‍ഖര്‍, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യാത്രക്കാരോടുളള വിമാന കമ്പനി ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ജെറ്റ് എയര്‍വെയ്‌സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന പരാതിയുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയത്. ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിപ്പിട്ടാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. കുറിപ്പ് സോഷ്യല്‍ ലോകത്ത് വൈറലായതോടെ സമാന അനുഭവങ്ങള്‍ പങ്കുവച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തി.  

ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ സഹയാത്രികനോട് മോശം രീതിയില്‍ പെരുമാറിയതാണ് നടനെ രോഷാകുലനാക്കിയത്. ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടെ മനോഭാവം വെറുപ്പുളവാക്കുന്നതാണ്. നിരവധി വിമാനത്താവളങ്ങളില്‍ തനിക്ക് സമാനമായ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

എന്റെ ഫ്‌ളൈറ്റുകള്‍ക്കായ് ഞാന്‍ ഇതുവരെ വൈകിയിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരനോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍