ചലച്ചിത്രം

'ഈ ലോകത്ത് ഇത്തരത്തിലുള്ള ആളുകളുണ്ടെന്ന് ലാലു അറിയണം' മമ്മൂട്ടിയോട് സുലു പറഞ്ഞു..

സമകാലിക മലയാളം ഡെസ്ക്

ലോകത്ത് തനിക്കും ശത്രുക്കളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് തന്നത് മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്താണ് എന്നാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലാല്‍ ജോസ് പറയുന്നത്. മറവത്തൂര്‍ കനവിന് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്ന സമയം. ആരോ മമ്മൂട്ടിക്ക് ഒരു ഊമക്കത്ത് എഴുതി.

അതിങ്ങനെയായിരുന്നു.. കമലിന്റെ സിനിമകള്‍ ഹിറ്റായത് അയാളുടെ പ്രതിഭ കൊണ്ടാണ്. അല്ലാതെ ലാല്‍ജോസിന്റെ കഴിവല്ല.താങ്കളെ പോലുള്ള ഒരു നടന്‍ അവന്റെ വാക്കില്‍ വീഴരുത്. അവന് യാതൊരുവിധ കഴിവും ഇല്ല. സ്‌കൂളിലും കോളെജിലും പഠിക്കുമ്പോള്‍ പോലും കലാകാരനാണ് എന്ന് തെളിയിക്കാന്‍ അവന് കഴിഞ്ഞിട്ടില്ല. നിങ്ങള്‍ അവന്റെ സിനിമയില്‍ അഭിനയിക്കരുത്' എന്നായിരുന്നു കത്ത്. 

ഭൂതക്കണ്ണാടിയുടെ ഷൂട്ടിങിന് ശേഷം ചെന്നൈയില്‍ ഡബ്ബിങ് നടക്കുമ്പോള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചെന്നപ്പോഴാണ് ഈ സംഭവം നടക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ' മമ്മൂക്കയുടെ ഭാര്യയെ ഞാന്‍ ബാബിയെന്നാണ് വിളിക്കാറ്. വീട്ടിലെത്തിയപ്പോള്‍ ബാബി ചോദിച്ചു, ലാലുവിന് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടല്ലേ? എന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു ' ഉവ്വ്, ഒരുപാടുണ്ട്. എന്താണ് അങ്ങനെ ചോദിച്ചത് എന്ന്. അപ്പോള്‍ ബാബി ഒരു കത്തെടുത്ത് കൊണ്ടു വന്നു. അതിലെ ഉള്ളടക്കമാണ് ഞാന്‍ മുകളില്‍ പറഞ്ഞതെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമക്കി.

കത്ത് വായിച്ച് മുഖം വാടിയത് കണ്ട് മമ്മൂക്ക സുലുവിനോട് ചോദിച്ചു ' നീ എന്തിനാണ് ആ കത്ത് അവന് കൊടുത്തത് എന്ന്. അപ്പോള്‍ ബാബി പറഞ്ഞു ഈ ലോകത്ത് ഇത്തരത്തിലുള്ള ആളുകളും ഉണ്ടെന്ന് ലാലു അറിയണം'. ആ കത്ത് വായിച്ച് മമ്മൂക്ക പിന്‍മാറിയിരുന്നുവെങ്കില്‍ തന്റെ ആദ്യ സിനിമ ഒരു മറവത്തൂര്‍ കനവ് ആവില്ലായിരുന്നു. കത്ത് താനിപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നും ലാല്‍ജോസ് വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍