ചലച്ചിത്രം

'ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്തും കാസ്റ്റിങ് കൗച്ചുണ്ട്'; തുറന്നു പറഞ്ഞ് മീന

സമകാലിക മലയാളം ഡെസ്ക്

താന്‍ സിനിമയിലേക്ക് വരുന്ന സമയത്തും കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞ് നടി മീന. തനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ സിനിമ രംഗത്ത് നിലനില്‍ക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് മീന കാസ്റ്റിങ് കൗച്ച് വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ചത്. കഴിവിലും ജോലിയോടുള്ള ആത്മസമര്‍പ്പണത്തിലുമാണ് സ്ത്രീകള്‍ വിജയിക്കേണ്ടതെന്നുമാണ്‌ മീന പറയുന്നത്. 

'ഇത് വളരെ സങ്കടകരമായ അവസ്ഥയാണ്. ഞാനിതൊരിക്കലും അനുഭവിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അക്രമങ്ങള്‍ സിനിമാരംഗത്ത് നിലനിന്നിരുന്നു. പുരുഷന്മാര്‍ ഇപ്പോഴെങ്കിലും മാറിചിന്തിക്കണം. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ സ്വന്തം ഭാര്യയെയും മകളെയും കുറിച്ച് ആലോചിക്കണം. കരിയറില്‍ വിജയത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ അവരുടെ കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിക്കുക.'  മീന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി