ചലച്ചിത്രം

'ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വന്നത് ശരിയാണ്, പക്ഷേ നല്ലതാണെങ്കിലേ പടം കാണൂ'; ആരാധകന്റെ കമന്റിന് കിടിലന്‍ മറുപടിയുമായി ടൊവിനോ

സമകാലിക മലയാളം ഡെസ്ക്


കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയിലെ യുവനടന്മാര്‍ ഉള്‍പ്പടെയുള്ളവര്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ടൊവിനോ തോമസിന്റെ പ്രവര്‍ത്തനങ്ങളാണ്. ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള ടൊവിനോയുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടി നേടി. എന്നാല്‍ തന്റെ സിനിമയുമായി ഇതിനെ കൂട്ടിക്കുഴക്കരുതെന്ന് അന്നുതന്നെ താരം വ്യക്തമാക്കിയിരുന്നു. പുതിയ ചിത്രമായ തീവണ്ടി റിലീസിന് ഒരുങ്ങുന്നതിനിടെ തന്റെ നിലപാട് കൂടുതല്‍ വ്യക്തമാക്കിയിരിക്കുകയാണ് താരം. 

സിനിമയുടെ റിലീസ് അറിയിച്ചുകൊണ്ട് ടൊവിനോയിട്ട പോസ്റ്റില്‍ ഒരു ആരാധകന്‍ നല്‍കിയ കമന്റിനാണ് താരം മാസ് മറുപടി നല്‍കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയെന്ന് കരുതി താങ്കളുടെ സിനിമകാണില്ലെന്നും നല്ല പടമാണെങ്കില്‍ മാത്രമേ കാണൂ എന്നുമായിരുന്നു ആരാധകന്റെ കമന്റ്.  'ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും' 

ഇതിന് ടൊവിനോ നല്‍കിയ മറുപടി ഇതാണ്. 'സത്യം,  അങ്ങനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ.' ഇതിന് താഴെ നിരവധി പേരാണ് ടൊവിനോയെ പുഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ