ചലച്ചിത്രം

ഒപ്പമുണ്ടാകും; പ്രളയബാധിതര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ച് മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ജന്മദിനാഘോഷത്തിനിടെ പറവൂരിലെ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമെത്തി. എല്ലാ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് മമ്മൂട്ടി അവര്‍ക്ക ഉറപ്പുനല്‍കി. മഹാജനങ്ങള്‍ ഒന്നായി നയിക്കണം. ഒരു വ്യക്തിക്കോ, ഒരു പ്രസ്ഥാനത്തിനോ, ഒരു സംഘടനയ്‌ക്കോ ഒന്നും സാധിക്കുന്ന കാര്യമല്ല. ജനങ്ങള്‍ ഒന്നായി ഇറങ്ങിയാല്‍ മാത്രമെ നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് മമ്മൂട്ടി പറഞ്ഞു. അതിന് നിങ്ങളുടെ മുന്‍പില്‍ അല്ല നിങ്ങളോടൊപ്പമുണ്ടാകുമെന്ന് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 67ാം പിറന്നാളാണ് സെപ്തംബര്‍ 7ന്. താരത്തിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ പാതിരാത്രിയില്‍ കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു.  ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  മമ്മൂട്ടി ഫാന്‍സ് ക്ലബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 

കാറില്‍ നിന്ന് വീടിനുള്ളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ആരാധകര്‍  ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ മമ്മൂട്ടി വീടിന് പുറത്തേക്ക് എത്തി, കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.പിന്നീട് അല്പസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി.  ആരാധകര്‍ക്കായി ദുല്‍ഖര്‍  കേക്ക് വിതരണം ചെയ്യുകയുമായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?