ചലച്ചിത്രം

'അഭിനയം എനിക്ക് പുതുമയൊന്നുമല്ല': ലൂസിഫറിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്ന ഫാസില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

നോക്കെത്താ ദൂരത്ത് കണ്ണു നട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് സംവിധായകന്‍ ഫാസില്‍ ആദ്യമായി അഭിനയിക്കുന്നത്. ചിത്രം പുറത്തിറങ്ങി 33 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇപ്പോള്‍ വീണ്ടും മോഹന്‍ലാലിനൊപ്പം ക്യാമറയ്ക്ക് മുന്നിലേക്ക് വരികയാണ് ഫാസില്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് ഫാസില്‍ വീണ്ടും അഭിനയിക്കുന്നത്. എന്നാല്‍ അഭിനം തനിക്ക് പുതുമ ഒന്നും അല്ലെന്നാണ് ഫാസില്‍ പറയുന്നത്. 

സിനിമയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അഭിനയം പുതുമയൊന്നുമല്ല. എല്ലാ സംവിധായകരും ഏതെങ്കിലുമൊക്കെ അവസരത്തില്‍ ക്യാമറയുടെ മുന്നില്‍ എത്തിയിട്ടുള്ളവരാണെന്നും ഫാസില്‍ പറഞ്ഞു. മനോരമയ്കക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ലൂസിഫറില്‍ ഒരു പുരോഹിതന്റെ വേഷത്തിലാണ് ഫാസില്‍ എത്തുന്നത്. തന്റെ ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്ത് കഴിഞ്ഞെന്നും ലൂസിഫറിലുള്ളവരെല്ലാം അടുപ്പമുള്ളവരായതുകൊണ്ടാണ് അഭിനയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു