ചലച്ചിത്രം

പ്രേഷകരെ ത്രസിപ്പിക്കാന്‍ വീണ്ടുമൊരു ത്രില്ലറുമായി സന്തോഷ് ശിവന്‍ എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

നന്തഭദ്രം ഉറുമി എന്നീ ചിത്രങ്ങളിലെ സാങ്കേതിക മികവ് കൊണ്ട് പ്രേഷകരെ അത്ഭുതപ്പെടുത്തിയ ഛായാഗ്രഹകന്‍ ആണ് സന്തോഷ് ശിവന്‍. അനന്തഭദ്രം പ്രേഷകര്‍ക്ക് പുതിയൊരു അനുഭവം തന്നെയായിരുന്നു എന്ന് പറയാതെ വയ്യ. ഇപ്പോഴിതാ സന്തോഷ് ശിവന്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന പുതിയ മലയാള ചിത്രം വരുന്നു. ചിത്രത്തില്‍ മഞ്ജു വാര്യരും, കാളിദാസ് ജയറാമും, സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഒക്ടോബര്‍ 20ന് ആലപ്പുഴ ഹരിപ്പാടില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിനു പേരിട്ടിട്ടില്ല. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ കേരളത്തിലും ലണ്ടനിലുമായിരിക്കും. ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല.

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്. 

സന്തോഷ് ശിവന്‍ എന്ന ക്യാമറമാന്റെ ക്യാമറ മാജിക്ക് തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും ഹൈലൈറ്റ്. സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കുമിത്. 

ക്യാമറചലനങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ തന്നെ വിപ്ലവം സൃഷ്ടിച്ച പ്രതിഭയാണ് സന്തോഷ് ശിവന്‍. 'അനന്തഭദ്രം' (2005), 'ഉറുമി' (2011) എന്നീ സിനിമകളുടെ സാങ്കേതിക പരിപൂര്‍ണ്ണതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ഇന്നും ചര്‍ച്ചകള്‍ നടക്കുകയാണ്. 

ക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'മണിരത്‌നംസന്തോഷ് ശിവന്‍' കൂട്ടുകെട്ടിലെ ചിത്രമായ 'ചെക്ക ചിവന്ത വാനം' റിലീസിനു (സെപ്റ്റംബര്‍ 28) ശേഷം പ്രസ്തുത മലയാള ചിത്രത്തെ കുറിച്ചുള്ള മറ്റു വിശേഷങ്ങള്‍ വെളിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു