ചലച്ചിത്രം

'ടൊവിനോയോട് അത്ര അടുക്കണ്ട'; ആരാധകന്റെ ഉപദേശത്തിന് ഇടിവെട്ട് മറുപടിയുമായി അനു സിത്താര

സമകാലിക മലയാളം ഡെസ്ക്

യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. താരത്തിന്റെ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി മുന്നേറുകയാണ്. സിനിമ വിജയിക്കുന്നതിനൊപ്പം തന്നെ താരത്തിന് പ്രത്യേക പദവി നല്‍കാനും ആരാധകര്‍ മറന്നില്ല. മറ്റൊന്നുമല്ല മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്ന്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെ താരം ലിപ് ലോക് രംഗങ്ങളാണ് ഇതിന് കാരണമായത്. ഇതിനെ തുടര്‍ന്ന് നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. 

താരത്തിനൊപ്പം അഭിനയിക്കുന്ന നടിമാര്‍ക്കും ഉപദേശം നല്‍കുന്നതുവരെ എത്തിയിരിക്കുകയാണ് ഇപ്പോള്‍ കാര്യങ്ങള്‍. ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനിലെ നായിക അനു സിത്താരയ്ക്കാണ് ടൊവിനോയോടെ അത്ര അടുക്കണ്ടെന്ന് പറഞ്ഞ് ഉപദേശമെത്തിയത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ആങ്ങളമാരുടെ ഉപദേശം എത്തിയത്. 

ചേച്ചി, ടൊവിനോ മച്ചനുമായി കുറച്ച് ഗ്യാപ്പിട്ട് നിന്നാല്‍ മതി എന്നായിരുന്നു കമന്റ്. എന്നാല്‍ ഇതിന് അനു നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ചിത്രത്തിലെ ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയിട്ട് ഇത്രയും ഗ്യാപ് മതിയോ എന്നായിരുന്നു അനു സിതാരയുടെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ