ചലച്ചിത്രം

ഹാലി ബെറി സംവിധായികയാവുന്നു; ആദ്യ ചിത്രം ആക്ഷന്‍ ഡ്രാമ

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ ഹാലി ബെറി സംവിധാന രംഗത്തേക്ക്. ബ്രുയ്‌സ്ഡ് എന്ന ചിത്രത്തിലൂടെയാണ് താരം സംവിധാന രംഗത്തേക്ക് ഇറങ്ങുന്നത്. മാര്‍ഷ്യല്‍ ആര്‍ട്‌സിന് പ്രാധാന്യമുള്ള ചിത്രം നിര്‍മിക്കുന്നതും ബെറിയാണ്. കൂടാതെ ചിത്രത്തില്‍ താരം അഭിനയിക്കുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

എംഎംഎ ഫൈറ്ററുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. മികച്ച താരം എന്ന നിലയില്‍ നിന്ന് ഇവരുടെ കരിയറിലുണ്ടാകുന്ന തകര്‍ച്ചയും പിന്നീടുള്ള മടങ്ങി വരവുമാണ് ചിത്രത്തില്‍ പറയുന്നത്. ഫൈറ്ററായി എത്തുന്നത് ഹാലി ബെറിയാണ്. ഇഐഎസ് കമ്പനിയുമായി ചേര്‍ന്നാണ് ചിത്രം ചെയ്യുന്നത്. ജോണ്‍ വിക്കി 3 എന്ന ചിത്രമാണ് ഹാലി ബെറിയുടെ അടുത്ത ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ