ചലച്ചിത്രം

പെട്ടെന്നൊരു ദിവസം മമ്മൂക്ക പറഞ്ഞു 'കുട്ടനാട് ആയതുകൊണ്ട് ഒന്ന് വെള്ളത്തിലിറങ്ങാം'

സമകാലിക മലയാളം ഡെസ്ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍ കുട്ടനാടും പരിസരപ്രദേശങ്ങളിലുമൊക്കെയായിരുന്നു. ഇതിന്റെ ചിത്രീകരണ സമയത്ത് മമ്മൂട്ടിയോടൊപ്പമുണ്ടായ ചില രസകരമായ സംഭവങ്ങള്‍ തുറന്ന് പറയുകയാണ് സംവിധായകന്‍ സേതു.

ഒരു രംഗം ചിത്രീകരിക്കാന്‍ ഷര്‍ട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണമായിരുന്നു. പക്ഷേ പറയാന്‍ മടിച്ച് ഇരിക്കുമ്പോള്‍ സേതുവിനോട് പെട്ടെന്നൊരു ദിവസം മമ്മൂട്ടി പറഞ്ഞു ''കുട്ടനാട് ആയതുകൊണ്ട് ഒന്ന് വെള്ളത്തിലിറങ്ങാം എന്നൊക്കെ കരുതിയതാണ്. ഇതിപ്പോ വള്ളത്തിലും ബോട്ടിലും മാത്രമാണല്ലോ''. ഇത് കേട്ടപ്പോള്‍ സേതുവിന് മമ്മൂക്ക തന്റെ മനസ് വായിച്ച പോലെയാണ് തോന്നിയത്. പറയാന്‍ പേടിച്ച ആ രംഗങ്ങള്‍ ഒടുവില്‍ മമ്മൂക്കയുടെ ആവശ്യപ്രകാരം ചിത്രീകരിക്കുകയായിരുന്നു.

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തിയെന്നും സേതു പറയുന്നു. മമ്മൂക്ക ബുള്ളറ്റില്‍ വരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ പിറകില്‍ വന്ന ബൈക്ക് അപകടത്തില്‍പ്പെട്ടു. മമ്മൂട്ടി ഒരു ബുള്ളറ്റില്‍ വരികയായിരുന്നു. പിറകിലെ ബൈക്കില്‍ ഷാഹിന്‍ സിദ്ദിഖ്, ഗ്രിഗറി എന്നിവരായിരുന്നു. പെട്ടെന്ന് ഇവരുടെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇരുവരും റോഡില്‍ വീണു.

മമ്മൂക്ക ഇറങ്ങിച്ചെന്ന് ഇരുവരെയും പിടിച്ചെഴുന്നേല്‍പ്പിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. അന്ന് ഷൂട്ടിങ് നടക്കില്ലെന്നാണ് കരുതിയത്. എല്ലാവരും ആകെ ടെന്‍ഷനിലായി. പക്ഷേ മമ്മൂക്ക പറഞ്ഞു, ഷൂട്ടിങ് മുടങ്ങണ്ട, നമുക്ക് തുടരാമെന്ന്. ആ സമയത്തെ മമ്മൂക്കയുടെ മനസ്സാനിധ്യം അത്ഭുതപ്പെടുത്തിയെന്നും സേതു പറയുന്നു. പിന്നീട് ഷാഹിനെയും ഗ്രിഗറിയെയും ഒഴിവാക്കി ആയിരുന്നു ആ സീന്‍ മാറ്റിയെഴുതിയാണ് ചിത്രീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത