ചലച്ചിത്രം

'പുരുഷു എന്നെ അനുഗ്രഹിക്കണം' സൂപ്പര്‍ ഹിറ്റ് ഡയലോഗിന് പിന്നിലെ കഥ ഇതാണ്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

സമകാലിക മലയാളം ഡെസ്ക്

'പുരുഷു എന്നെ അനുഗ്രഹിക്കണം' ,  സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഡയലോഗിന്റെ പവര്‍ ഒന്നും പൊയ്‌പോയിട്ടില്ല. കമന്റുകളായും ട്രോളുകളായും സന്ദേശങ്ങളായും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ ഡയലോഗ്. എന്നാല്‍ ഈ ഡയലോഗ് തിരക്കഥയിലുണ്ടായിരുന്നില്ല എന്നാണ് മീശമാധവന്‍ സംവിധായകന്‍ ലാല്‍ ജോസ് പറയുന്നത്. അപ്രതീക്ഷിതമായാണ് ചിത്രത്തിലേക്ക് ഡയലോഗ് എത്തിയത്. അതിന് പിന്നിലെ കഥ തുറന്നുപറയുകയാണ് ലാല്‍ ജോസ്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

 'തിരക്കഥയില്‍ അങ്ങനെയൊരു സംഭാഷണം ഉണ്ടായിരുന്നില്ല. ആ സീന്‍ അങ്ങനെ ആയിരുന്നില്ല ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ജഗതി ശ്രീകുമാര്‍ (ഭഗീരഥന്‍ പിള്ള) കാമുകിയെ കാണാന്‍ വീടിനുള്ളലേക്ക് കയറുന്നു. മാധവന്‍ പുരുഷുവിന് ഭഗീരഥന്‍ പിള്ളയെ കാണിച്ചുകൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അതായിരുന്നു തിരക്കഥയില്‍ ഉണ്ടായിരുന്നത്. വേലി ചാടി ഭഗീരഥന്‍ പിള്ളയില്‍ എത്തുന്നു. പട്ടിക്കുരയ്ക്കുന്നുണ്ട്. വരാന്തയിലേക്കു കേറുമ്പോള്‍  സ്വന്തമായി എന്തെങ്കിലും ചെയ്‌തോളാമെന്നും ചേട്ടന്‍ പറഞ്ഞു. 

ആ ഷോട്ട് എടുക്കാന്‍ നേരത്ത്  ജഗതി ചേട്ടന്‍ താഴെ വീണ് നാലു കാലില്‍ പോകുകയാണ്. ആ നാലു കാലില്‍ പോകുന്നതിലെ തമാശയാണ് ആണ് ചേട്ടന്‍ ഉദ്ദേശിച്ചത്. അതു കണ്ടപ്പോള്‍ ആ സീന്‍ കുറച്ചുകൂടി ഡവലപ്പ് ചെയ്യണമെന്ന് എനിക്ക് തോന്നി. 

അമ്പിളി ചേട്ടനെ തോക്കെടുത്ത് പുരുഷു അടിക്കണം. അതാണ് വേണ്ടത്. എന്നാല്‍ അമ്പിളിച്ചേട്ടന്റെ ആ നോട്ടം കണ്ടപ്പോള്‍ അവിടെ ഒരു നല്ല ഡയലോഗിന് സാധ്യത ഉണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ ഉണ്ടായ ചര്‍ച്ചയില്‍ നിന്നാണ് 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗ് ഉണ്ടായത്. അവിടെ ഇനി കൂടുതല്‍ ഒന്നും പറയാനില്ല.' ലാല്‍ ജോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍