ചലച്ചിത്രം

ഗണപതിയെ ബക്കറ്റില്‍ മുക്കിയെടുത്ത് സഞ്ജയ് ദത്ത്; പ്രകൃതിയെ നോവിക്കാതെ സൂപ്പര്‍താരത്തിന്റെ ആഘോഷം

സമകാലിക മലയാളം ഡെസ്ക്

ഘോഷങ്ങളുടേയും ആചാരങ്ങളുടേയും പേരില്‍ പ്രകൃതിയെ മലിനമാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായതിനാല്‍ അത് പിന്തുടരാനും ബാധ്യസ്തരാവും. എന്നാല്‍ ആചാരങ്ങള്‍ മാറ്റാതെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രകൃതിയെ നോവിക്കാതെ ഇതൊക്കെ നടത്താനാകും എന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് സ്റ്റാര്‍ സഞ്ജയ് ദത്ത്. ഇത്തവണത്തെ ഗണേശോത്സവം വ്യത്യസ്തമാക്കി കൈയടി വാങ്ങുകയാണ് അദ്ദേഹം. 

ഗണപതി വിഗ്രഹം കടലിലും പുഴയിലും ഒഴുക്കുന്നത് ഗണേശോത്സവത്തിന്റെ ആചാരങ്ങളില്‍ ഒന്നാണ്. ഇതിലൂടെ പുഴയിലേക്ക് ഒരുപാട് മാലിന്യമാണ് എത്തിച്ചേരുന്നത്. എന്നാല്‍ സഞ്ജയ് ദത്ത് തന്റെ വീട്ടില്‍ വെച്ച് ഒരു ബക്കറ്റ് വെള്ളത്തില്‍ ഗണപതി വിഗ്രഹം മുക്കി പ്രകൃതിസംരക്ഷണത്തിന് മാതൃകയായിരിക്കുകയാണ്.

സഞ്ജയ് ദത്തും ഭാര്യ മാന്യതയും മക്കളായ ഷഹ്‌റാനും ഇഖ്‌റയും ചേര്‍ന്നാണ് മുംബൈയിലെ വീടിന് മുന്നില്‍ നിന്ന് ഗണപതിയെ യാത്രയാക്കിയത്. ഗണപതി വിഗ്രഹം ബക്കറ്റില്‍ മുക്കുന്നതിന് മുന്‍പായി സഞ്ജയ് ദത്ത് നമസ്‌കരിക്കുകയും ആരതി നടത്തുകയും ചെയ്തു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സഞ്ജയ് ദത്തിന്റെ ഗണേശോത്സവം മാതൃക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍