ചലച്ചിത്രം

അരവിന്ദ് സ്വാമി, ജ്യോതിക, വിജയ് സേതുപതി, ചിമ്പു: ഒന്നര മിനിറ്റില്‍ ഇവര്‍ തീര്‍ത്ത വിസ്മയം കാണാം

സമകാലിക മലയാളം ഡെസ്ക്

മിഴ് സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് ചെക്ക ചിവന്ത വാനം. വന്‍ താരനിരകള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറിന് മികച്ച് വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറും എത്തി. സിനിമയുടെ കഥാതന്തുവെന്ന് വ്യക്തമാക്കുന്ന ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്.

അധികാര മോഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് സിനിമയെന്നാണ് ട്രെയിലറിലെ സൂചനകള്‍. അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ്, ജ്യോതിക, അതിഥി റാവു ഹൈദരി, ത്യാഗരാജന്‍ മലയാളത്തില്‍ നിന്നും അപ്പാനി ശരത്ത് തുടങ്ങി വലിയൊരു താരനിര തന്നെ ചെക്ക ചിവന്ത വാനത്തിലുണ്ട്.

സെപ്റ്റംബര്‍  27ന് ചിത്രം തീയേറ്ററുകളിലെത്തും
ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു. വിജയ് സേതുപതിയ്ക്ക് പൊലീസ് വേഷമാണ്.  അധോലോകനായകനും കോടീശ്വരനുമായ സേനാപതിയുടെ മരണശേഷമുള്ള അധികാരത്തെചൊല്ലി മക്കളിലുണ്ടാകുന്ന പകയും പ്രതികാരവുമാണ് ചിത്രം. മണിരത്‌നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

തെന്നിന്ത്യയിലെ പ്രശസ്ത സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ആര്‍. റഹ്മാനാണ് സംഗീതം. ഗാനരചന വൈരമുത്തുവും ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്. സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ