ചലച്ചിത്രം

'അയ്യോ കജോള്‍ ഇവിടെയില്ലല്ലോ, ഈ നമ്പറില്‍ വിളിച്ചാല്‍ മതി'; ട്വിറ്ററില്‍ അമളി പിണഞ്ഞ് അജയ് ദേവ്ഗണ്‍

സമകാലിക മലയാളം ഡെസ്ക്

വാട്ട്‌സാപ്പിന് പകരം ട്വിറ്ററില്‍ സന്ദേശമയച്ചു പോയതില്‍ തലയ്ക്ക് കയ്യും വച്ചിരിക്കുകയാണ് അജയ് ദേവ്ഗണ്‍ എന്നാണ് ബോളിവുഡില്‍ നിന്നുള്ള വര്‍ത്തമാനം. കജോളിനെ അന്വേഷിച്ച ആര്‍ക്കോ ഉള്ള സന്ദേശമാണ് അബദ്ധത്തില്‍ ട്വീറ്റായി പോയത്. 'കജോള്‍ ഇവിടെയില്ല, വാട്ട്‌സാപ്പ് നമ്പറില്‍ വിളിക്കുക'  എന്ന സന്ദേശത്തോടൊപ്പം കജോളിന്റെ പഴ്‌സണല്‍ നമ്പര്‍ കൂടി വച്ചായിരുന്നു ഭര്‍ത്താവും നടനുമായ അജയ്‌ന്റെ ട്വീറ്റ്.

 പിന്നീടുണ്ടായ പൂരം പറഞ്ഞറിയിക്കേണ്ടതില്ല. കജോളിന് വാട്ട്‌സാപ്പ് സന്ദേശമയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അജയ്‌നെ ട്വിറ്ററില്‍ ആരാധകര്‍ ട്രോളുന്നത്. 

ഇന്ത്യക്കാരെല്ലാം ഇപ്പോ ദാ കജോളിനെ വിളിച്ചോണ്ടിരിക്കുകയാണ് എന്നായിരുന്നു മറ്റു ചിലരുടെ ട്വീറ്റുകള്‍.

എന്തായാലും അറിയാതെ അജയ് ദേവ്ഗണ്‍ കജോളിന് കൊടുത്ത 'പണി'യില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ്. കജോളിന് ഫോണ്‍ നമ്പര്‍ മാറ്റാതെ നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണെന്ന് ചില ആരാധകരും പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി