ചലച്ചിത്രം

വിജയ്ക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം; അവാര്‍ഡ് മെര്‍സലിലെ പ്രകടനത്തിന്

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ മെര്‍സലിലെ പ്രകടനത്തിന് തമിഴ് സൂപ്പര്‍താരം വിജയ്ക്ക് രാജ്യാന്തര പുരസ്‌കാരം. ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ്‌സ് റെക്കഗ്‌നിഷന്‍ അവാര്‍ഡില്‍ (ഐഎആര്‍എ) രാജ്യാന്തര തലത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്‌കാരമാണ് വിജയ്ക്ക് ലഭിച്ചത്. നിരവധി രാജ്യാന്തര താരങ്ങളെ പിന്നിലാക്കിക്കൊണ്ടാണ് വിജയിനെ തേടി പുരസ്‌കാരം എത്തിയത്. 

ഔദ്യോഗിക ട്വീറ്റിലൂടെ ഐഎആര്‍എ തന്നെയാണ് അവാര്‍ഡ് വിവരം പങ്കുവെച്ചത്. 'അഭിനന്ദനങ്ങള്‍ വിജയ് ജോസഫ്, ബെസ്റ്റ് ഇന്റര്‍നാഷണല്‍ ആക്റ്റര്‍' ട്വിറ്ററില്‍ കുറിച്ചു. ജോണ്‍ ബയേഗ, ജാമിയ ലോമസ്, ക്രിസ് അഡോഹ്, ഡേവിഡ് ടെനന്റ്, ജാക്ക് പരി ജോനാസ് തുടങ്ങിയ ഒരുപിടി രാജ്യാന്തര താരങ്ങളെ പിന്നിലാക്കിയാണ് വിജയ് അവാര്‍ഡ് നേടിയിരിക്കുന്നത്.

ആറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സല്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ചിത്രത്തിലെ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും കുറിച്ചുമുള്ള പരാമര്‍ശമാണ് ബിജെപി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയത്. എന്നാല്‍ ഇതിനെ എല്ലാം മറികടന്ന് വമ്പന്‍ വിജയമാണ് ചിത്രം നേടിയത്. അതിന് പിന്നാലെയാണ് വിജയിയെ തേടിയുള്ള പുരസ്‌കാരം എത്തുന്നത്. 
 
ബാഹുബലിയുടെ തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്രപ്രസാദായിരുന്നു മെര്‍സലിന്റെ തിരക്കഥ ഒരുക്കിയത്. സമാന്ത, നിത്യാ മേനോന്‍, കാജല്‍ അഗര്‍വാള്‍, എസ്.ജെ. സൂര്യ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത