ചലച്ചിത്രം

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി: ബോളിവുഡ് താരം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: മദ്യപിച്ച് വാഹനമോടിച്ചതിന് ബോളുവുഡ് താരം മുംബൈയില്‍ അറസ്റ്റില്‍. അറിയപ്പെടുന്ന ടിവി, ചലച്ചിത്രതാരം ദലിപ് താഹില്‍ ആണ് അറസ്റ്റിലായത്. രാത്രി മദ്യപിച്ച് വാഹനമോടിച്ച നടന്‍ ഒരു ഓട്ടോയില്‍ ഇടിക്കുകയും രണ്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് ദലിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തില്‍ ഗണേഷ് വിസര്‍ജാനിന്റെ ആഘോഷങ്ങള്‍ നടക്കുന്നത് കാരണം റോഡുകളെല്ലാം ബ്ലോക്കായിരുന്നു. ഇതിനാല്‍ പതുക്കെ വാഹനം ഓടിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് മറികടന്നാണ് ഇദ്ദേഹം അമിത വേഗതയില്‍ വണ്ടിയോടിച്ച് അപകടം ഉണ്ടാക്കിയത്.

അപകടത്തിന് ശേഷം തന്റെ വാഹനത്തില്‍ നിന്നും ഇറങ്ങി വന്ന നടന്‍ റോഡില്‍ നിന്ന് ബാക്കിയുള്ളവരോട് തര്‍ക്കിക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് ആളുകള്‍ പൊലീസിനെ വിളിക്കുന്നതും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നതും. ഇയാള്‍ മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് വൈദ്യപരിശോദനയില്‍ തെളിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം