ചലച്ചിത്രം

വിജയ്-കീർത്തി ചിത്രം സർക്കാരിലെ ആദ്യ ​ഗാനമെത്തി; 17 മണിക്കൂറിനുള്ളില്‍ കണ്ടത് അഞ്ച് ദശലക്ഷത്തോളം ആളുകൾ (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ളയ ദളപതി വിജയിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സര്‍ക്കാരിലെ ആദ്യ ​ഗാനത്തിന് ​ഗംഭീര സ്വീകരണം. സിംതാങ്കരന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ചിത്രതതിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ​വീഡിയോ ഇറങ്ങി 17മണിക്കൂറിനുള്ളിൽ അഞ്ച് ദശലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞത്.

വിജയ്, കീര്‍ത്തി സുരേഷ് എന്നിവര്‍ ന്യത്തം ചെയ്യുന്നതിന്റെ സ്റ്റിൽ രംഗങ്ങളാണ് ലിറിക്കല്‍ വീഡിയോയില്‍ ഉള്ളത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.  വിവേക് വരികൾ രചിച്ചിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ബംബാ ബാകിയ, വിപിന്‍ അനേജ, അപര്‍ണ്ണ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ മുരുഗദോസ് -വിജയ് ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സര്‍ക്കാര്‍. ദീപാവലിക്ക് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ  പാപ്രി ഘോഷ്, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത