ചലച്ചിത്രം

പ്രകാശന്റെ ആ വരവ് കണ്ടാ; ഞാന്‍ പ്രകാശന്റെ പോസ്റ്റര്‍ പുറത്ത്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

മഹ ആര്‍എക്‌സ് 135 ല്‍ കയറി നിന്ന് വരുന്ന പ്രകാശന്‍. ആരെയും ചിരിപ്പിക്കുന്ന പോസ്റ്റര്‍ ഇറക്കി തുടക്കത്തിലെ ഞെട്ടിച്ചിരിക്കുകയാണ് ഞാന്‍ പ്രകാശന്‍ സിനിമയിലെ അണിയറപ്രവര്‍ത്തകര്‍. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞാന്‍ പ്രകാശന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. 

16 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ് പോസ്റ്റര്‍. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മിക്കുന്നത്. എസ്. കുമാറാണ് ക്യാമറ. പ്രകാശന്‍ എന്ന പേര് ഗസറ്റില്‍ പരസ്യം ചെയ്ത് മാറ്റി ആകാശ് എന്നാക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. നിഖില വിമല്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു