ചലച്ചിത്രം

ഹെലിക്കോപ്ടറിൽ നിന്ന് താഴേക്ക് ചാടി നടന്റെ ജന്മദിനാഘോഷം; കട്ടയ്ക്ക് കൂടെ നിന്ന് ഭാര്യയും മക്കളും (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത അമേരിക്കൻ സിനിമാ താരം വിൽ സ്മിത്തിന്റെ 50-ാം ജന്മദിനാഘോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സാഹസികതയാണ് താരം പിറന്നാൽ ആഘോഷത്തിനായി തിരഞ്ഞെടുത്തത്. സ്മിത്തിന്റെ ആ​ഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ ജാദ പിൻകെറ്റും, മക്കളായ വില്ലോ സ്‌മിത്തും ജാഡെൻ സ്‌മിത്തും ഒപ്പം നിന്നു.  

ജന്മദിനത്തോടനുബന്ധിച്ച് ബഞ്ചി ജംപിങ് ചെയ്താണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സാധാരണ ബഞ്ചി ജംപിങ്ങല്ല ഹെലി ബഞ്ചി ജംപ് ആണ് താരം പരീക്ഷിച്ചത്. ഉയരത്തിൽ പറക്കുന്ന ഹെലിക്കോപ്‌ടറിൽ നിന്ന് കാലിൽ പ്രത്യേക തരം കയർ ബന്ധിച്ച് താഴേക്ക് ചാടുന്നതാണ് ഹെലി ബഞ്ചി ജംപ്. അമേരിക്കയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഗ്രാൻഡ് കാന്യോനിലാണ് താരത്തിന്റെ സാഹസികത അരങ്ങേറിയത്. 

സാധാരണ ബഞ്ചി ജംപിനേക്കാൾ ഏറെ അപകടം നിറഞ്ഞതാണ് ഹെലി ജംപ്. സാധാരണ ഉറച്ച ഒരു പ്രതലത്തിൽ നിന്ന് താഴേക്ക് ചാടുകയാണെങ്കിൽ ഹെലി ജംപിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഹെലിക്കോപ്റ്ററിൽ നിന്നാണ് താഴേക്ക് ചാടുന്നത്. ഇത് കൂടുതൽ അപകടസാധ്യത നിറഞ്ഞതാണെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. 220 അടി നീളമുള്ള കയർ ഉപയോഗിച്ച് 550 അടിയിലേക്കാണ് ചാടിയതെന്നാണ് റിപ്പോർട്ടുകൾ. താരം ഹെലി ജംപ് നടത്തുന്നതിന്റെ വീഡിയോ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ