ചലച്ചിത്രം

ജോയ് മാത്യു മാപ്പ് പറഞ്ഞില്ല; ഡോ. ബിജുവുമായുള്ള അഞ്ചുവര്‍ഷത്തെ പിണക്കം തീര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

റാന്നി: സംവിധായകന്‍ ഡോ. ബിജുവും ജോയ് മാത്യവും തമ്മില്‍ അഞ്ചുവര്‍ഷമായി തുടരുന്ന കേസിന് വിരാമം. പിണക്കം അവസാനിപ്പിച്ച ഇരുവരും ഇനി കോടതി വ്യവഹാരങ്ങളെ പറ്റി അടുത്ത സിനിമ പ്ലാന്‍ ചെയ്യുകയാണെന്നും പ്രഖ്യാപിച്ചാണ് മടങ്ങിയത്.

ഷട്ടറിന് അവാര്‍ഡ് നിഷേധിച്ചെന്ന് ആരോപിച്ച് ജോയ് മാത്യ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പറഞ്ഞായിരുന്നു ഡോ. ബിജുവിന്റെ കേസ്. ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകനായിരുന്നു ജോയ് മാത്യു. ബിജു ദേശീയ അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗവും. ഇതില്‍ രണ്ട് കക്ഷികളും വ്യാഴാഴ്ച കോടതിയില്‍ എത്തിയിരുന്നു.

മാപ്പുപറഞ്ഞാല്‍ കേസുമായി മുന്നോട്ട് പോകില്ലെന്ന് സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്ന് ജോയ്  മാത്യവും വ്യക്തമക്കിയിരുന്നു. രണ്ട്കൂട്ടരുടെയും വാദം കേട്ട കോടതി ഇരുവര്‍ക്കും തമ്മില്‍ സംസാരിക്കാന്‍ അവസരം നല്‍കി. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ഇരുവരും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുകയായിരുന്നു. പിന്നീട് കോടതിക്ക് പുറത്ത് ഇരുവരും തോളില്‍ കൈയിട്ടാണ് കേസും പിണക്കവും അവസാനിപ്പിച്ചതിന്റെ സന്തോഷം പങ്കിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു