ചലച്ചിത്രം

'ഇത് എന്റെ പഠനകാലം'; ലൂസിഫറിന്റെ അനുഭവം പങ്കുവെച്ച് പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്


തന്റെ സ്വപ്‌ന സിനിമയുടെ പിറകെയാണ് ഇപ്പോള്‍ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. തന്റെ സ്വപ്‌ന സിനിമയില്‍ നിന്നുള്ള അനുഭവത്തെക്കുറിച്ച് ആരാധകരോട് മനസ് തുറക്കുകയാണ് പൃഥ്വിരാജ്. തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകവും തീവ്രവുമായ പഠനകാലമാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് പൃഥ്വിരാജ് അനുഭവം പങ്കുവെച്ചത്. 

'ഒരാഴ്ചയും കൂടിയുണ്ട്, ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന്. ഇതിഹാസ തുല്യരായ കലാകാരന്മാരെ ഒരു ഫ്രെയിമില്‍ നിര്‍ത്തി സംവിധാനം ചെയ്യുക എന്നത് വലിയ പ്രിവിലേജ് ആയി കരുതുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്'. പൃഥ്വിരാജ് കുറിച്ചു. ചിത്രത്തിന്റെ ട്രെയിലര്‍ ഉടന്‍ പുറത്തുവിടും' പൃഥ്വിരാജ് കുറിച്ചു. 

വലിയ താരനിരയെയാണ് തന്റെ ആദ്യ ചിത്ത്രതില്‍ പൃഥ്വിരാജ് അണിനിരത്തിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബോളിവുഡ് താരം വിവേക് ഒബ്രോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''