ചലച്ചിത്രം

തീയറ്ററിൽ മണിയെ കണ്ട് പൊട്ടിക്കരഞ്ഞ് ഹണിറോസ്; സിനിമ കഴിഞ്ഞ് താരം പുറത്തിറങ്ങിയതും നിറകണ്ണുകളോടെ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലാഭവൻ മണിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി കാണാൻ തീയറ്ററിൽ എത്തിയ നടി ഹണി റോസ് സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയത് നിറകണ്ണുകളോടെ. ഇത്രയും വികാരഭരിതയായി സിനിമ കാണുന്നത് ആദ്യമായാണെന്നും ഈ സിനിമ കാണുമ്പോള്‍ എന്തുകൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതെന്ന് മനസിലാകുമെന്നും താരം പറഞ്ഞു. പടം കണ്ടിറങ്ങുന്ന എല്ലാവർക്കും ഈ അഭിപ്രായമാകും പറയാൻ കഴിയുകയെന്നും ഹണി റോസ് പറഞ്ഞു. 

"മണിച്ചേട്ടൻ എന്ന വ്യക്തിയെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിൽ ഈ സിനിമ ഹൃദയത്തിൽ തൊടും. വിനയൻ സാറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചാലക്കുടിക്കാരൻ ചങ്ങാതി, അതാണ് എന്റെ മറ്റൊരു സന്തോഷം. ഞാൻ അത് ആഗ്രഹിച്ചതാണ്", സിനിമകണ്ടിറങ്ങിയ ശേഷം ഹണി പറഞ്ഞ വാക്കുകൾ. 

മണിയുടെ കഥാപാത്രം അവതരിപ്പിക്കുമ്പോൾ പ്രേക്ഷർ എങ്ങനെ സ്വീകരിക്കുമെന്നോർത്ത് തനിക്ക് ടെൻഷനുണ്ടായിരുന്നെന്ന് ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയായി അഭിനയിച്ച രാജമണി പറഞ്ഞു. എന്നാൽ സിനിമകണ്ടിറങ്ങിയവരൊക്കെ ഓടിവന്ന് കെട്ടിപിടിക്കുകയായിരുന്നെന്നും ചിത്രം ഏറ്റെ‌ടുത്തതിന് എല്ലാവരോട‌ു‌ം നന്ദിയുണ്ടെന്നും രാജാമണി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു