ചലച്ചിത്രം

അതിരുവിട്ട ആരാധന; സിമ്പുവിന് വേണ്ടി ശരീരത്തില്‍ കമ്പി തുളച്ചുകയറ്റി പാലഭിഷേകം(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മിഴ്‌നാട്ടിലെ അമിതമായ താരാധന പുതിയ വാര്‍ത്തയല്ല. താരത്തിന്റെ സിനിമ ആദ്യദിനം കാണാന്‍ സാധിക്കാത്തതിനാലും സിനിമ എട്ടുനിലയില്‍ പൊട്ടിയതിന്റെ പേരിലും ഒക്കെ ആത്മഹത്യ ചെയ്ത ആരാധകരുടെ കഥകള്‍ നമ്മള്‍ കേട്ടതാണ്. പാലഭിഷേകവും ഭീമന്‍ കട്ടൗട്ടുകള്‍ വയ്ക്കുന്നതുമൊക്കെ തമിഴനില്‍ നിന്ന് മലയാളികള്‍ കടമെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതിരുകള്‍ ലംഘിച്ച താരാരധനയുടെ ഒരു പുതിയ 'ആചാരം' തിമിഴ്‌നാട്ടുകാര്‍ കണ്ടുപിടിച്ചിരിക്കുയാണ്,  ശരീരത്തില്‍ കമ്പികുത്തി കയറ്റി പാലഭിഷേകം നടത്തുക! സിമ്പുവിന്റെ ഒരു കട്ട ആരാധനകനാണ് ഈ സാഹസിക പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. 

മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമ തിയേറ്ററുകളിലെത്തിയപ്പോഴാണ് സംഭവം. സിമ്പുവിനോടുള്ള ആരാധന തലയ്ക്കു പിടിച്ച ഒരാള്‍ ശരീരത്തില്‍ കമ്പി കയറ്റി ജെ.സി.ബിയില്‍ തൂങ്ങിയാണ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇത്തരത്തിലുള്ള ആരാധനക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ