ചലച്ചിത്രം

'നിങ്ങളുടെ കരുണയില്‍ അവള്‍ രണ്ട് മാസം സ്വാതന്ത്ര്യം അറിഞ്ഞു'; ലൂണയുടെ മരണവാര്‍ത്ത പങ്കുവെച്ച് അമിതാഭ് ബച്ചന്‍

സമകാലിക മലയാളം ഡെസ്ക്


ജീവിതത്തിന്റെ വലിയ ഭാഗവും അവള്‍ ചങ്ങലയിലായിരുന്നു. നീണ്ട നാളത്തെ ദുരിത ജീവിതത്തിന് ശേഷം അവള്‍ സ്വതന്ത്രയായെങ്കിലും രണ്ട് മാസം മാത്രമേ അത് അനുഭവിക്കാന്‍ ലൂണയ്ക്കായൊള്ളൂ. നിലത്തു നിന്ന് എഴുന്നേല്‍ക്കാനാവാതെ അവള്‍ എന്നന്നേക്കുമായി ലോകത്തോട് വിടപറഞ്ഞു. ലൂണ എന്ന ആനയുടെ മരണം ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനാണ് ലോകത്തെ അറിയിച്ചത്. അമിതാഭ് ബച്ചന്റെ സഹായത്തിലാണ് രണ്ട് മാസം ലൂണ ജീവന്‍ നിലനിര്‍ത്തിയത്. ലൂണയ്ക്കായി അവളുടെ സംരക്ഷകര്‍ എഴുതിയ കുറിപ്പിനൊപ്പമാണ് ദുഃഖവാര്‍ത്ത അമിതാഭ് പങ്കുവെച്ചത്. 

ലൂണ കടന്നുപോയ വേദനകളെക്കുറിച്ച് പറയുന്നതാണ് കുറിപ്പ്. 50 വര്‍ഷങ്ങള്‍ ചങ്ങലയില്‍ ഏകാന്ത ജീവിതം നയിച്ച ലൂണയെ എല്ലാവരും അവഗണിക്കുകയായിരുന്നെന്നും അവസാനം നടക്കാന്‍ പോലും ആകാതെ വന്നതോടെയാണ് അവളുടെ ദുരിതം പുറത്തറിയുന്നത് എന്നുമാണ് പോസ്റ്റില്‍ കുറിക്കുന്നത്. തുടര്‍ന്ന് ലൂണയെ സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. അവസാനം ലഭിച്ച രണ്ട് മാസം ആഘോഷമാക്കിയാണ് ലൂണ മടങ്ങിയത്. അവള്‍ പോരാളിയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. 

സഹായങ്ങള്‍ നല്‍കിയ അമിതാഭ് ബച്ചന് നന്ദി പറയാനും പ്രവര്‍ത്തകര്‍ മറന്നില്ല. ലൂണയ്ക്ക് നല്ല ദിനങ്ങള്‍ സമ്മാനിക്കാന്‍ കാരണം അമിതാഭാണെന്നാണ് അവര്‍ കുറിച്ചത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കണമെന്നും കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'