ചലച്ചിത്രം

ലൂസിഫര്‍ ചെറിയ സിനിമയാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല: വാക്കുകള്‍ തിരുത്തി പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ആഴ്ചയാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന ബിഗ്ബജറ്റ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ശേഷം പുറത്തിറങ്ങിയ ഈ ചിത്രത്തെകുറിച്ച് നിരവധി വിവാദങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് നേരത്തെ പറഞ്ഞ ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് പൃഥ്വി രംഗത്തെത്തിയിരിക്കുന്നത്.

ലൂസിഫര്‍ ചെറിയ സിനിമയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. ആ സിനിമയില്‍ ഉള്ള കുറച്ച് കാര്യങ്ങള്‍ പറയാതിരിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 'സിനിമ ഇറങ്ങി, ചിത്രം കാണുമ്പോള്‍ പ്രേക്ഷകര്‍ അറിയട്ടെ എന്നുവിചാരിച്ചു. അല്ലാതെ ചെറിയ സിനിമയെന്നു പറഞ്ഞ ഓര്‍മ എനിക്കില്ല.'- പൃഥ്വിരാജ് പറഞ്ഞു. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പൃഥ്വി ഇത്തരത്തില്‍ പറഞ്ഞത്. 

'ലൂസിഫര്‍, മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വിവിധ പ്രദേശങ്ങളില്‍ റിലീസ് ചെയ്തു കഴിഞ്ഞു. അവിടെ നിന്നൊക്കെ വലിയ കലക്ഷനാണ് ലഭിക്കുന്നത്. മലയാളസിനിമയ്ക്കു തന്നെ ഇത് പുതിയ അറിവാണ്. ഇന്‍ഡസ്ട്രിയിലെ മറ്റുള്ളവര്‍ക്കും ഇതൊക്കെ പ്രചോദനമാകട്ടെ, 

ഗുണകരമാകട്ടെ. ഇങ്ങനെയൊരു സിനിമ സൃഷ്ടിക്കാന്‍ എന്റെ കൂടെ നിന്ന ഒരുപാട് പേരുണ്ട്. അതില്‍ ഏറ്റവും വലിയ സ്ഥാനം നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ ആണ്. പുതുമുഖ സംവിധായകന് ഇത്രവലിയ വരവേല്‍പ് തന്നതിന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരോട് ഒരുപാടു നന്ദി'- പൃഥ്വിരാജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''