ചലച്ചിത്രം

'കഡാവർ', നിർമാണത്തിൽ ചുവടുവച്ച് അമല പോളും; തമിഴിലും മലയാളത്തിലും റിലീസ് 

സമകാലിക മലയാളം ഡെസ്ക്

ഡാവർ എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ താരം അമല പോളും സിനിമാനിർമ്മാണരംഗത്തേക്ക് കടക്കുന്നു. പ്രശസ്ത ഫോറൻസിക് സർജൻ ബി ഉമാദത്തന്റെ ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ചിത്രത്തിൽ ഫോറൻസിക് പതോളജിസ്റ്റ് ആയി അമല തന്നെയാണ് വേഷമിടുന്നതും. അഭിലാഷ് പിള്ളയാണ് തിരകഥ​ ഒരുക്കിയിരിക്കുന്നത്. നവാഗതനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവർ’ പറയുന്നതെന്നാണ് അമലയുടെ വാക്കുകൾ. കഡാവറി’ന്റെ തിരക്കഥയിലുള്ള വിശ്വാസമാണ് തന്നെ നിർമ്മാതാവാക്കി മാറ്റിയതെന്നും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അമല പറഞ്ഞു. 

“കുറ്റാന്വേഷണ സിനിമകളിൽ നമ്മൾ ഈ കഥാപാത്രത്തെ കണ്ടിട്ടുണ്ടാവും. എന്നാൽ അങ്ങനെയൊരു കഥാപാത്രം പ്രധാനവേഷത്തിൽ വരുന്ന ഒരു മുഴുനീള കഥ ആദ്യമായിട്ടായിരിക്കും. ഒരു ഫോറൻസിക് പതോളജിസ്റ്റിനെ അവതരിപ്പിക്കാൻ നല്ല പക്വതയും വിഷയത്തെ കുറിച്ചുള്ള അറിവും വേണം. ആ പുസ്തകം വായിച്ചപ്പോൾ കഥാപാത്രത്തെ കുറിച്ച് എനിക്ക് കൂടുതൽ ഉൾക്കാഴ്ചകൾ ലഭിച്ചു. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു,” ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമല പറഞ്ഞു.

അതുല്യ, ഹരിഷ് ഉത്തമൻ, രമേഷ് ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തമിഴിനുപുറമേ മലയാളത്തിലും ‘കഡാവർ’ റിലീസിനെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം