ചലച്ചിത്രം

'ശ്വാസം മുട്ടുന്ന പോലെ ഡിക്യു ചിരിച്ചു, എന്നിട്ട് പറഞ്ഞത് ആലോചിച്ച് പറയാമെന്ന്'; യമണ്ടന്‍ പ്രേമകഥയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ തിരിച്ചുവരവ്. ആരാധകര്‍ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 25 നാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ ബി.സി നൗഫല്‍, തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഒരുമിച്ച് ഫേയ്‌സ്ബുക്ക് ലൈവില്‍ എത്തിയാണ് തിയതി പ്രഖ്യാപിച്ചത്. 

23ന് എല്ലാവരും ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടു ചെയ്ത ശേഷം സിനിമ കാണാന്‍ തീയെറ്ററില്‍ എത്തണം എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ചിത്രത്തില്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നാട്ടുകാരെയും സ്‌നേഹിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് ലല്ലുവെന്ന് ദുല്‍ഖര്‍ പറയുന്നു. സാധാരണക്കാരനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത് എന്നാണ് തിരക്കഥാകൃത്തുക്കള്‍ പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ പറയാന്‍ ചെന്നപ്പോഴുണ്ടായ അനുഭവവും വിഷ്ണു പങ്കുവെച്ചു. 

'സിക്രിപ്റ്റ് മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ദുല്‍ഖര്‍ ഭയങ്കര ചിരിയായിരുന്നു. തമാശയൊക്കെ പുള്ളിക്ക് ഇഷ്ടമായി. അപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു, രക്ഷപ്പെട്ടു ഇനി സമ്മതം പറഞ്ഞോളുമെന്ന്. ശ്വാസംമുട്ടുന്ന പോലെ ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, അപ്പോള്‍ ഞാന്‍ ആലോചിച്ച് പറയാമെന്ന്.' താന്‍ സാധാരണ അങ്ങനെയാണ് എല്ലാവരോടും പറയാറുള്ളത് എന്നായിരുന്നു ഇതിന് മറുപടിയായി ദുല്‍ഖര്‍ പറഞ്ഞത്. നിങ്ങളോട് നോ പറയാന്‍ ആലോചിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി. 

വലിയ അവകാശവാദങ്ങളൊന്നുമില്ല, വലിയ സിനിമ ആണെന്ന് പറഞ്ഞാലും പ്രശ്‌നമാണ്, ചെറുതാണെന്ന് പറഞ്ഞാലും പ്രശ്‌നമാണ്. അതിനാല്‍ എല്ലാവരും തീയെറ്ററില്‍ ചെന്നു തന്നെ കാണണമെന്നാണ് ബിബിന്‍ പറയുന്നത്. ഡിക്യു ഫാന്‍സിന് ചിത്രം കണ്ടശേഷം നെഞ്ചുവിരിച്ച് തീയെറ്ററില്‍ നിന്ന് ഇറങ്ങാന്‍ പറ്റുമെന്ന് സംവിധായന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു