ചലച്ചിത്രം

സൂപ്പര്‍ ആക്ഷനുമായി മധുരരാജ ട്രെയ്‌ലര്‍; ആഘോഷമാക്കി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

രാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയുടെ ട്രെയ്‌ലര്‍ പുറത്ത്. മികച്ച ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് നിറഞ്ഞ ട്രെയ്‌ലര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 14 മണിക്കൂര്‍ കൊണ്ട് 18 ലക്ഷത്തില്‍ അധികം ആളുകളാണ് ട്രെയ്‌ലര്‍ കണ്ടത്. മലയാളികള്‍ മാത്രമല്ല തമിഴ്, തെലുങ്ക് ആരാധകരും മമ്മൂട്ടി മധുരരാജയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. 

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തിത്തോടെയാണ് മധുരരാജ എത്തുന്നത്. 2009 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തെ ടീം കൂടാതെ തമിഴ് താരം ജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുശ്രീയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ തമിഴ്, തെലുങ്ക് സിനിമ ലോകത്തില്‍ നിന്നുള്ള വലിയ താരനിരയും ചിത്രത്തിലുണ്ട്. 

സൂപ്പര്‍ഹിറ്റായ പുലിമുരുകന് ശേഷം വൈശാഖ്- ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മധുരരാജ. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്റര്‍. ആദ്യ ഭാഗത്തെ ഹിറ്റ് ഡയലോഗുകളും ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോളിവുഡ് സുന്ദരി സണ്ണി ലിയോണി ചിത്രത്തില്‍ എത്തുന്നത് ഐറ്റം ഡാന്‍സുമായാണ്. ഇതും ട്രെയ്‌ലറില്‍ കാണാം. 

മഹിമ നമ്പ്യാര്‍ , ഷംന കാസിം, ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജു കുട്ടന്‍, സിദ്ധിഖ് തുടങ്ങിയ നീണ്ട നിരതന്നെ ചിത്രത്തിലുണ്ട്. ഈ മാസം 12 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ