ചലച്ചിത്രം

മടങ്ങിവരവ് ഫ്രൈഡെ ഫിലിം ഹൗസിലേക്കല്ല; പുതിയ നിര്‍മ്മാണ കമ്പനിയുമായി സാന്ദ്ര തോമസ 

സമകാലിക മലയാളം ഡെസ്ക്

സിനിമ നിര്‍മ്മാണരംഗത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് നടിയും ഫ്രൈഡെ ഫിലിം ഹൗസ് സഹ സ്ഥാപകയുമായ സാന്ദ്ര തോമസ്. വിവാഹശേഷം നിര്‍മ്മാണത്തില്‍ സജീവമല്ലായിരുന്ന സാന്ദ്ര മക്കള്‍ ജനിച്ചതോടെ പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ നിര്‍മ്മാണ കമ്പനിയുമായി സജീവമാകാനുള്ള ഒരുക്കത്തിലാണ് സാന്ദ്ര. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് പുതിയ കമ്പനി. 

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനൊപ്പം ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനി തിടങ്ങിയാണ് സാന്ദ്ര മലയാള സിനിമയില്‍ സജീവമാകുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഫ്രൈഡെ ആണ് ഇവര്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. പിന്നീട് ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍, ആട് ഒരു ഭീകര ജീവിയാണ്, അടി കപ്യാരെ കൂട്ടമണി, അങ്കമാലി ഡയറീസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു. 

ഒട്ടനവധി പുതുമുഖ സംവിധായകര്‍ െ്രെഫഡേ ഫിലിംസിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ചിട്ടുണ്ട്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും െ്രെഫഡേ ഫിലിംസില്‍നിന്ന് സാന്ദ്ര പങ്കാളിത്തം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മിലുണ്ടായത് തെറ്റിധാരണ മൂലമുള്ള പ്രശ്‌നങ്ങളാണെന്നും എല്ലാം പറഞ്ഞുതീര്‍ത്ത് സുഹൃത്തുക്കളായി തുടരുന്നെന്നും പിന്നീട് വിജയ് ബാബു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. 

വീണ്ടും മടങ്ങിവരാനുള്ള സാന്ദ്രയുടെ തീരുമാനം ഇരുകൈയ്യും നീട്ടിയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് സാന്ദ്രയ്ക്ക് ആശംസയറിയിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍മ്മിക്കാന്‍ പോകുന്ന ചിത്രത്തെക്കുറിച്ചോ കമ്പനിയുടെ മറ്റ് വിവരങ്ങളോ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു