ചലച്ചിത്രം

സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി; ആശംസകളുമായി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പര്‍താരം സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി എത്തുന്നു. സുധ കോന്‍ഗര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അപര്‍ണ ബാലമുരളി സൂര്യയുടെ നായികയാകുന്ന വിവരം ആരാധകര്‍ അറിയുന്നത്. ഇതിന് പിന്നാലെ അപര്‍ണയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ആശംസകള്‍ നിറയുകയാണ്. 

അപര്‍ണ തന്റെ അക്കൗണ്ടിലൂടെ പൂജയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അതീവ സന്തോഷവതിയാണെന്നും ഇതില്‍ കൂടുതല്‍ തനിക്കൊന്നും ചോദിക്കാനില്ലെന്നുമാണ് അപര്‍ണ കുറിച്ചത്. ഇതോടെ സിനിമയിലെ സുഹൃത്തുക്കളും ആരാധകരും ആശംസയുമായി എത്തി. നടന്‍ സൂര്യയും അപര്‍ണയെ ടാഗ് ചെയ്ത് ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് നാളെയാണ് ആരംഭിക്കുന്നത്. നടന്‍ സൂര്യയുടെ 38 മത്തെ ചിത്രമാണിത്. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2 ഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ശിവകുമാര്‍, കാര്‍ത്തി, ജി വി പ്രകാശ് തുടങ്ങിയവരും പൂജാ ചടങ്ങില്‍ പങ്കെടുത്തു. 

അപര്‍ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്. രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വം താളമയത്തിലൂടെയാണ് അപര്‍ണ തമിഴില്‍ അരങ്ങേറിയത്. സംഗീതത്തിന് പ്രാധാനന്യം കൊടുത്തുകൊണ്ടുള്ള ചിത്രത്തില്‍ ജി.വി പ്രകാശായിരുന്നു നായകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം