ചലച്ചിത്രം

'മമ്മൂട്ടി സാർ, താങ്കളെ ഏറെ ബുദ്ധിമുട്ടിച്ചതിന് മാപ്പ്'; പൊതുവേദിയിൽ ക്ഷമചോദിച്ച്‌ പീറ്റർ ഹെയിൻ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ധുരരാജയിൽ കടുപ്പമേറിയ സംഘട്ടനരം​ഗങ്ങൾ ചെയ്യിച്ചതിന് നടൻ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയിൻ. ചിത്രത്തിന്റെ പ്രീ ലോഞ്ച് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു താരത്തോടുള്ള പീറ്റർ ഹെയിന്റെ മാപ്പപേക്ഷ. 

മമ്മൂട്ടി ആരാധകര്‍ക്ക് ഒരു പ്രധാന സന്ദേശം നല്‍കാനാണ് ചിത്രീകരണതിരക്കുകളെല്ലാം മാറ്റിവെച്ച് താന്‍ എത്തിയതെന്ന് പറഞ്ഞാണ് പീറ്റര്‍ ഹെയിന്‍ സംസാരിച്ച് തുടങ്ങിയത്. മമ്മൂക്ക ഫാന്‍സിന് വേണ്ടി എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് ഷൂട്ടിങ്ങ് നടക്കുമ്പോഴാണ് മനസ്സിലാകുകയെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മമ്മൂട്ടി ആരാധകർ ഭാ​​ഗ്യവാന്മാരാണെന്നും അവർക്കുവേണ്ടിയാണ് താരം ഇത്രയും കഷ്ടപ്പെട്ട് സ്റ്റണ്ട് സീനുകൾ ചെയ്യുന്നതെന്നും പീറ്റർ പറഞ്ഞു. 

"ഇനി ഒരു നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ സാറിനെപ്പോലെ ചെയ്യാന്‍ എനിക്ക് കഴിയുമോ എന്നറിയില്ല. മമ്മൂട്ടി സാര്‍, എന്നോട് പൊറുക്കണം, താങ്കളെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌", പീറ്റർ ഹെയിൻ പറഞ്ഞു. 

മമ്മൂട്ടി-വൈശാഖ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാ​ഗമെന്നോണമാണ് മധുരരാജ ഒരുക്കിയിരിക്കുന്നത്. ആദ്യ ചിത്രം തീയേറ്ററുകളിലെത്ത് ഒമ്പത് വർ‌ഷങ്ങൾക്ക് ശേഷമ‌ാണ് മമ്മൂട്ടി വീണ്ടും രാജയായി വേഷമി‌ടുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. ഉദയകൃഷ്ണയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണിത്. 

തമിഴ് താരം ജയ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയരാഘവന്‍, ആര്‍.കെ സുരേഷ്, സലിം കുമാര്‍ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍