ചലച്ചിത്രം

രുദ്രാക്ഷമണിഞ്ഞ് ആരതിയേന്തി വില്‍ സ്മിത്ത് ഹരിദ്വാറിൽ; ചിത്രങ്ങൾ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് നടൻ വില്‍ സ്മിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യാ സന്ദർശനത്തിനിടെ ഹരിദ്വാറിലെത്തിയ സ്മിത്ത് പ്രാര്‍ത്ഥനയിൽ മുഴുകിയിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിട്ടുള്ളത്. കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് കൈകള്‍ കൂപ്പിയിരിക്കുന്ന സ്മിത്തിനെയാണ് ചിത്രത്തിൽ കാണാനാകുക. 

തന്നിലെ കലാകാരന് ലോകസത്യങ്ങളിലേക്കു പുതിയ വെളിച്ചം പകരുന്നതായിരുന്നു ഇന്ത്യയിലേക്കുള്ള യാത്രയെന്ന് സ്മിത്ത് ചിത്രത്തോടൊപ്പം കുറിച്ചു.

"ദൈവം അനുഭവങ്ങളിലൂടെയാണ് പാഠങ്ങള്‍ പഠിപ്പിക്കുന്നതെന്ന് എന്‍റെ മുത്തശ്ശി എപ്പോഴും പറയാറുണ്ട്. ഇന്ത്യയിലേക്കുള്ള യാത്രയും ഇവിടുത്തെ നിറങ്ങള്‍, പ്രക്യതി ഭംഗി, വ്യത്യസ്തരായ മനുഷ്യര്‍ ഇവയെല്ലാം അടുത്തറിഞ്ഞതുംവഴി എനിക്ക് എന്നെക്കുറിച്ചും എന്നിലെ കലാകാരനെക്കുറിച്ചും ലോകസത്യങ്ങളിലേക്കും ഒരു പുതിയ ഉണർവ് നേടിയെടുക്കാനായി‌", സ്മിത്ത് ചിത്രത്തോടൊപ്പം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി