ചലച്ചിത്രം

വൈദികന്‍ നായകനാകുന്ന ചിത്രം മതവികാരം വ്രണപ്പെടുത്തുന്നത്: സിനിമയ്‌ക്കെതിരെ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

'ദി ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ദി ഷെപ്പേഡ്' എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തില്‍ വൈദികനാണ് നായക കഥാപാത്രമാകുന്നത്. മലയാളം, തമിഴ്, പഞ്ചാബി ഭാഷകളിലായിട്ടാണ് ചിത്രം തയാറാക്കിയിട്ടുള്ളത്. 

ഇതിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ കടുത്ത മനോവേദനയുണ്ടായെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. പാലക്കാട് ഷോളയൂരിലെ പിജി ജോണ്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പെടെ എതിര്‍കക്ഷികളുടെ വിശദീകരണം തേടി. 

ചിത്രത്തില്‍ വൈദിക വേഷം ധരിച്ചെത്തുന്ന പുരോഹിത കഥാപാത്രം കന്യാസ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതടക്കമുള്ള ദൃശ്യങ്ങളുണ്ട്. അത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും