ചലച്ചിത്രം

മേക്കപ്പല്ല ശരിക്കും മൊട്ടയാണ്! കൃഷ്ണപ്രഭയെകണ്ട് ഞെട്ടി ആരാധകര്‍; കാരണമിതാണ്  

സമകാലിക മലയാളം ഡെസ്ക്

ടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. സ്റ്റൈലായി വെട്ടയിട്ടിരുന്ന മുടി പറ്റെയെടുത്ത് മൊട്ട ലുക്കിലാണ് താരത്തിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മേക്കപ്പ് ആണെന്നാണ് ആദ്യം പലരും കരുതിയത്. അടുത്ത സിനിമയേതാണ്, റോള്‍ എന്താണ് എന്നൊക്കെയായിരുന്നു ഇവരുടെയൊക്കെ സംശയവും. എന്നാല്‍ മേക്കപ്പല്ല സംഭവം സത്യമാണെന്ന് പിന്നീടാണ് പലര്‍ക്കും പിടികിട്ടിയത്. 

ഇതോടെ മൊട്ടയടിക്കാനുള്ള കാരണം തിരക്കലായി. കുടുംബസമേതം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് താരം മുടി മൊട്ടയടിച്ചത്. എന്നാല്‍ നേര്‍ച്ചയായതുകൊണ്ടൊന്നുമല്ല തല മൊട്ടയടിക്കാന്‍ തീരുമാനിച്ചതെന്ന് താരം പറഞ്ഞു. "നേര്‍ച്ചയൊന്നുമില്ല. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്‌നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്", ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണപ്രഭ പറഞ്ഞു. 

എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ടെന്നും ചേട്ടന്‍ എല്ലാ വര്‍ഷവും മൊട്ടയടിക്കാറുണ്ടെന്നും താരം പറഞ്ഞു. നാല് വര്‍ഷം മുമ്പ് തിരുപതിയില്‍ പോയപ്പോള്‍ കൃഷ്ണപ്രഭയുടെ അമ്മയും മൊട്ടയടിച്ചു. ഇക്കൊല്ലം മൂന്ന് പേരും ഒന്നിച്ചാണ് മൊട്ട ലുക്കിലെത്തിയത്. പലപ്പോഴും മൊട്ടയടിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പേടി കാരണം പിന്മാറുകയായിരുന്നെന്നാണ് കൃഷ്ണപ്രഭയുടെ വാക്കുകള്‍. എന്നാല്‍ ഇക്കൊല്ലം ധൈര്യം വന്നെന്നും താരം പറഞ്ഞു.

നടിയും അവതാരകയും കൃഷ്ണപ്രഭയുടെ അടുത്ത സുഹൃത്തുമായ ആര്യയാണ് താരത്തിന്റെ മേക്കോവറിനെക്കുറിച്ച് ആദ്യ സൂചനകള്‍ നല്‍കിയത്. തിരുപതിക്ക് പുറപ്പെടും മുമ്പുതന്നെ കൃണപ്രഭയുടെ ചിത്രം പങ്കുവച്ചുകൊണ്ട് തിരിച്ചെത്തുന്നത് പുത്തന്‍ ലുക്കിലായിരിക്കുമെന്ന് ആര്യ പറഞ്ഞിരുന്നു. അപ്പോള്‍ മുതല്‍ കാര്യമെന്താണെന്ന് തിരക്കി ആരാധകര്‍ പിന്നാലെ കൂടിയെങ്കിലും സംഭവം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു പലരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി