ചലച്ചിത്രം

അക്ഷയ്, ഇമ്രാന്‍, ആലിയ: ഇവര്‍ക്കൊന്നും ഇന്ത്യയില്‍ വോട്ടവകാശം ഇല്ല!!!

സമകാലിക മലയാളം ഡെസ്ക്

രാജ്യം തിരഞ്ഞെടുപ്പ് ചൂടിലാണ്. പ്രചരണങ്ങളും വോട്ടുചോദിക്കലും പോകുമ്പോള്‍ ഇനിയും വോട്ടവകാശം നേടിയിട്ടില്ലാതെ നിരവധി പ്രമുഖര്‍ ഇവിടെയുണ്ട്. അതില്‍ ചലച്ചിത്രമേഖലയില്‍ ഉള്ള ചിലരും ഉള്‍പ്പെടും. ചലച്ചിത്ര മേഖലയില്‍ ഉള്ള പലരും വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  ബോധവത്കരണം നല്‍കിയും മറ്റും സജീവമായി ഇടപെടലുകള്‍ നടത്തുമ്പോള്‍ ചിലര്‍ക്ക് ഇന്നും ഇന്ത്യയില്‍ വോട്ടവകാശമില്ല.  

ബോളിവുഡിന്റെ ഖിലാഡി അക്ഷയ് കുമാറാണ് അക്കൂട്ടത്തില്‍ ഒരാള്‍. പഞ്ചാബിലെ അമൃത്സറില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വമാണുള്ളത്. അതിനാല്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാനാവില്ല.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളും നടിയുമായ ആലിയ ഭട്ടിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ബ്രിട്ടീഷ് പൗരത്വമാണ് ആലിയക്കുള്ളത്. ദീപിക പദുക്കോണാണ് ഇന്ത്യയില്‍ വോട്ടവകാശമില്ലാത്ത മറ്റൊരു ബോളിവുഡ് താരം. ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പൗരത്വമാണുള്ളത്.

നടി സണ്ണി ലിയോണിനും ഇന്ത്യയില്‍ വോട്ടവകാശം ഇല്ല. കാനഡയില്‍ ജനിച്ച സണ്ണി ലിയോണിന് അമേരിക്കന്‍ പൗരത്വമാണുള്ളത്.  കശ്മീര്‍ സ്വദേശി മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളായി ജനിച്ച നടി കത്രീന കൈഫിനും ബ്രിട്ടീഷ് പൗരത്വമാണുള്ളത്.

ആമിര്‍ഖാന്റെ മരുമകനും നടനുമായ ഇമ്രാന്‍ഖാനും അമേരിക്കന്‍ പൗരത്വമാണുള്ളത് എന്നതിനാല്‍ ഇന്ത്യയില്‍ വോട്ടവകാശമില്ല. ശ്രീലങ്കന്‍ മലേഷ്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും ഇരട്ടപൗരത്വമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ