ചലച്ചിത്രം

'ജീവിതം ശൂന്യമായി, ദുഃഖത്തിലായി'; മകളെ ഓര്‍ത്ത് കെ.എസ് ചിത്ര

സമകാലിക മലയാളം ഡെസ്ക്

നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കെഎസ് ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തുന്നത്. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. 2011 ലെ ഒരു വിഷു നാളില്‍ ചിത്രയെ ഏറെ ദുഃഖത്തിലാഴ്ത്തി നന്ദന യാത്രയായി. ഇന്നും അവളുടെ വിയോഗം തീര്‍ത്ത ദുഃഖത്തിലാണ് ചിത്ര. ഇന്ന് മകള്‍ നഷ്ടപ്പെട്ടിട്ട് എട്ട് വര്‍ഷമാവുകയാണ്. മകളെ ഓര്‍ക്കുകയാണ് മലയാളികളുടെ പ്രിയ പാട്ടുകാരി. 

മകള്‍ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി എന്നാണ് ചിത്ര കുറിക്കുന്നത്. മകളെക്കുറിച്ചുള്ള ഓര്‍മകള്‍ മനസില്‍ മായാതെ നില്‍ക്കുകയാണെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'ജനനവും മരണവും നമ്മുടെ കൈയില്‍ അല്ല. സമയം പറന്നുപോവുകയാണ്. ഓര്‍മകള്‍ മനസില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി. മിസ്സിങ് യു നന്ദന' ചിത്ര കുറിച്ചു. 

2002 ലാണ് ചിത്രയ്ക്ക് കുഞ്ഞു ജനിക്കുന്നത്. 2011 ല്‍ ദുബായില്‍ വെച്ച് നീന്തല്‍ കുളത്തില്‍ വീണ് മരിക്കുകയായിരുന്നു. അന്ന് എട്ട് വയസായിരുന്നു നന്ദനയ്ക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍