ചലച്ചിത്രം

ഡ്യൂപ്പല്ല, ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത് മമ്മൂട്ടിതന്നെ; ഞെട്ടിച്ച് മധുരരാജ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

സൗന്ദര്യത്തിന് കോട്ടം തട്ടിയിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ ഫഌക്‌സിബിളിറ്റി എന്നും വിമര്‍ശകരുടെ പ്രധാന ആയുധമായിരുന്നു. നിന്നിടത്ത് നിന്ന് അനങ്ങാന്‍ പരസഹായം വേണം എന്നുവരെ ചിലര്‍ പറയാറുണ്ട്. അതിനാല്‍ ഡാന്‍സ് പോലെ തന്നെ താരത്തിന്റെ ഫൈറ്റ് രംഗങ്ങളും അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്. എന്നാല്‍ വിമര്‍ശകര്‍ക്കെല്ലാം മധുരരാജയിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് സൂപ്പര്‍താരം. ചിത്രത്തില്‍ ഡ്യൂപ്പ് ഇല്ലാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങളില്‍ എത്തിയത്.

മധുരരാജയുടെ ആകര്‍ഷണം തന്നെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ്. പുലിമുരുകനിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ പീറ്റര്‍ ഹെയ്‌നായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. ആരാധകരുടെ ആവേശം ഉയര്‍ത്തുന്ന രീതിയിലുള്ളതായിരുന്നു ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍. പ്രായം മറന്നുള്ള പ്രകടനം കണ്ടാല്‍ ആരായാലും ഞെട്ടും. എന്നാല്‍ ഇതിന് പിന്നാലെ ആക്ഷന്‍ രംഗങ്ങളെല്ലാം ഡ്യൂപ്പായിരിക്കും ചെയ്തത് എന്ന തരത്തില്‍ ട്രോളുകള്‍ വരാന്‍ തുടങ്ങി. 

ഇപ്പോള്‍ ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വീഡിയോയില്‍ റോപ്പില്‍ തൂങ്ങി ഇടിക്കുന്ന മമ്മൂട്ടിയെയാണ് കാണുന്നത്. തുടര്‍ന്ന് മമ്മൂട്ടിയുടെ അടുത്തെത്തി പ്രശംസിക്കുന്ന വൈശാഖിനേയും കാണാം. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. മമ്മൂട്ടിയുടെ ഫഌക്‌സിബിളിറ്റിയെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുതെന്നാണ് ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍