ചലച്ചിത്രം

നടിയെ ആക്രമിച്ച കേസ് നീണ്ടുപോകുന്നതില്‍ വേദനയെന്ന് പാര്‍വ്വതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് നീണ്ടുപോകുന്നതില്‍ വേദനയുണ്ടെന്ന് നടി പാര്‍വ്വതി. വൈകിയാലും നീതി കിട്ടുക തന്നെ ചെയ്യുമെന്നും പാര്‍വ്വതി പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന പ്രതീക്ഷ ഡബ്ല്യൂസിസി നല്‍കിയെന്നും സംഘടനയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും പാര്‍വ്വതി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നിലപാട് എടുത്തതിന്റെ പേരില്‍ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാര്‍വ്വതി പറഞ്ഞു. ഈ നിലപാടുകള്‍ കാരണം സിനിമകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ വിചാരണക്കോടതിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പാര്‍വ്വതിയുടെ പ്രതികരണം. 

നടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാടില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് പാര്‍വ്വതി രംഗത്തുവന്നത്
അന്ന് വാര്‍ത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്