ചലച്ചിത്രം

ജെനിലിയ എന്നാണ് തിരിച്ചുവരിക? താനും കാത്തിരിക്കുകയാണെന്ന് റിതേഷ് ദേശ്മുഖ്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ ആരാധകരുള്ള നടിയാണ് ജെനിലിയ. തുജേ മേരി കസം (2003) എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ പതിനെട്ടാം വയസിലാണ് താരം സിനിമാലോകത്തേക്ക് കടന്നു വരുന്നത്. നടന്‍ റിതേഷ് ദേശ്മുഖുമായുള്ള വിവാഹശേഷം ജെനിലിയ ഡിസൂസ എന്ന പേര് ജെനിലിയ ദേശ്മുഖ് എന്നാക്കി മാറ്റിയിരുന്നു ഇവര്‍. 

ഇപ്പോള്‍ ജെനിലിയ എന്ന മിടുക്കിയായ നടിയെ അന്വേഷിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് റിതേഷിനൊപ്പം മറാത്തി ചിത്രമായ മൗലിയില്‍ അതിഥി വേഷത്തിലെത്തിയ ജെനിലിയയെ പിന്നീട് ആരാധകര്‍ കണ്ടില്ല. മൗലിയില്‍ ഒരു നൃത്തരംഗത്തിലും മനോഹരമായ ചുവടുകളുമായി ജെനിലിയ എത്തിയിരുന്നു. 

ജെനിലിയയുടെ അടുത്ത സിനിമ എന്നാണെന്നും ഇനി പഴയത് പോലെ അഭിനയിക്കില്ലേയെന്നുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായെത്തിയിരിക്കുകയാണ് ഭര്‍ത്താവ് റിതേഷ്. ജെനിലിയ ഉടന്‍ തന്നെ സിനിമാലോകത്തേക്ക് തിരിച്ചെത്തണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നാണ് റിതേഷ് പറയുന്നത്. 

'അവള്‍ പെട്ടെന്ന് തന്നെ ഒരു സിനിമയില്‍ അഭിനയുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ അടുത്ത മറാത്തി ചിത്രം ജെനിലിയയ്‌ക്കൊപ്പം ചെയ്യണമെന്നാണ് ആഗ്രഹം. കാരണം, അവള്‍ക്കിപ്പോള്‍ മറാത്തി നന്നായറിയാം. അവള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഒരവസരവും ഞാന്‍ പാഴാക്കില്ല. ഒന്നിച്ചൊരു സിനിമ ഉടന്‍ തന്നെ പ്രതീക്ഷിക്കാം'- റിതേഷ് വ്യക്തമാക്കി.

തങ്ങള്‍ ഒന്നിച്ച് ചില തിരക്കഥകള്‍ തയ്യാറാക്കുന്ന തിരക്കിലാണെന്നും കഴിയുമെങ്കില്‍ ജെനിലിയ അതിന്റെ ഭാഗമാകുമെന്നും റിതേഷ് പറഞ്ഞു. മാത്രമല്ല, പതിനെട്ടാം വയസില്‍ സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് കയ്യടി നേടിയ കഠിനാദ്വാനിയായ തന്റെ ഭാര്യയെ പുകഴ്ത്തി സംസാരിക്കാനും റിതേഷ് മറന്നില്ല. 

തുജേ മേരി കസം എന്ന ഹിന്ദി ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ ജെനീലിയ ഷങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സിലൂടെയാണ് ശ്രദ്ധേയയായത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയിലെ നായികയായി മലയാളത്തിലുമെത്തി. 2012ലാണ് റിതേഷ് ദേശ്മുഖിനെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുമുണ്ട്, റയാനും റയാലും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്