ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സൈറ്റിലാണിപ്പോള് ആരാധകരുടെ പ്രിയപ്പെട്ട ദീപിക പദുക്കോണ്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ തന്നെ ദീപികയെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയതാണ്. ഇത് തങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്.
ഇപ്പോള്‍ ചിത്രത്തില്‍ നിന്നും ഒരു ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്. ദീപിക നീലയും വെള്ളയും നിറമുള്ള സ്കൂള്‍ യൂണിഫോമില്‍ നില്ക്കുന്ന ദൃശ്യങ്ങളാണത്. പതിനഞ്ചാം വയസില്‍ തന്റെ സ്കൂള്‍ കാലഘട്ടത്തിലാണ് ലക്ഷ്മി എന്ന പെണ്‍കുട്ടിയെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അക്രമി മുഖത്തേക്ക് ആസിഡ് ഒഴിച്ച് ആക്രമിച്ചത്.
33 വയസുള്ള ദീപിക സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ വേഷത്തിലേക്ക് മേക്കോവര്‍ ചെയ്തതിനെ പ്രശംസിച്ചാണ് ഇപ്പോള്‍ ആരാധകര്‍ രംഗത്തെത്തുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആശംസകളുമായി രംഗത്തെത്തുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ചപ്പാക്കിലെ വേറെ രണ്ട് വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പൂറത്ത് വന്നിരുന്നു. ദീപിയാണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധത്തിലുള്ള മേക്കോവറിലാണ് ദീപിക എത്തിയത്. നടന് വിക്രാന്ത് മാസെയ്ക്കൊപ്പം ബൈക്കില്‍ കയറി പോകാന്‍ ശ്രമിക്കുന്നതാണ് ഒരു വീഡിയോ. രണ്ട് ഓട്ടോകളിലായെത്തി ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നടന്ന് നീങ്ങുന്നതായിരുന്നു അടുത്ത വീഡിയോ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ